ജി.എച്ച്.എസ്. തൃക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

ഭൂമിയെയും അതിലെ ജീവന്റെ വൈവിധ്യത്തെയും ശരിക്കും അറിയുന്നതിന് മുൻപുതന്നെ ഭൂമിക്കു ചരമശുശ്രൂഷ ചെയ്യേണ്ടിവരുമോ എന്ന ആശങ്കയാണ് ഇന്ന് ലോകമാകെ വ്യാപിക്കുന്നത്. അത്രമാത്രം ഭീഷണി ഇന്ന് ഭൂമി നേരിടുന്നുണ്ട്. അവയിൽ പലതിനും കാരണം മനുഷ്യൻ തന്നെയാണ്. ജീവന്റെ നിലനിൽപിന് അനുകൂലമായ സാഹചര്യങ്ങളുള്ള മറ്റൊരു സ്ഥലവും ഇന്ന് വരെ പ്രപഞ്ചത്തിൽ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. വികസനം എന്ന നാമത്തിൽ പ്രകൃതിക്കും പരിസ്ഥിതി ക്കും മേൽ മനുഷ്യൻ വരുത്തിയ പരിധിയില്ലാത്ത ഇടപെടലുകളാണ് കാലാവസ്ഥ വ്യതിയാനത്തിനും ആഗോളതാപനത്തിനും ഇടയായത്.
കാലാവസ്ഥ വ്യതിയാനം രൂക്ഷമായ വെള്ളപ്പൊക്കങ്ങളും കൊടിയ വരൾച്ചയും വിനാശകാരികളായ കൊടുംകാറ്റുകളും ഭൂമിയെ ഇളക്കി മറിക്കുന്നു. ആഗോളതാപനം മൂലം ധ്രുവങ്ങളിലെയും മഞ്ഞു മലകളിലെയും ഹിമപാളികൾ ഉരുകുകയും സമുദ്ര നിരപ്പ് ഉയരുകയും ചെയ്യുന്നു. കടൽവെള്ളത്തിന്റ അമ്ലത കൂടുക, കടലാക്രമണം കൂടുതൽ ശക്തമാവുക,അടിക്കടി ന്യൂനമർദ്ദങ്ങളും ചക്രവാതങ്ങളും രൂപപ്പെടുക, അസാധാരണമായ തണുപ്പ് അനുഭവപ്പെടുക, സസ്യങ്ങളുടെ ഉൽപ്പാദനക്ഷമത കുറയുക, പുതിയ തരം കൃമികീടങ്ങൾ ഉണ്ടാവുക, രോഗങ്ങളുടെ വിതരണം മാറുക, പുതിയ തരം രോഗങ്ങൾ പ്രത്യക്ഷമാവുക എന്നിവ അനുഭവപ്പെടുന്നു.
കേരളത്തിൽ വേനൽക്കാലത്തും മഴക്കാലത്തും പലതരം രോഗങ്ങളും പടർന്നു പിടിക്കാറുണ്ട്. അലസമായി വലിച്ചെറിയുന്ന മാലിന്യങ്ങളും വ്യക്തി ശുചിത്ത്വമില്ലായ്മയും ഇതിന് പ്രധാന കരങ്ങളാണ്. മഴക്കാലത്ത് പടർന്നു പിടിക്കുന്ന എലിപ്പനിയും ഡെങ്കിപ്പനിയും പലരുടെയും ജീവൻ അപഹരിക്കാറുണ്ട്. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി ചികിത്സ വൻകിട ആശുപത്രികളും ഇൻഷുറൻസ് കമ്പനി കളും ഏറ്റെടുത്തപ്പോൾ രോഗപ്രതിരോധം എന്നൊന്നില്ലാതെയായി. പൊതുജനാരോഗ്യത്തിൽ ശ്രദ്ധിക്കുന്ന കേരളത്തിൽ ആഗോള മഹാമാരിയായ കോവിടിൽ 2 പേർക് ജീവൻനഷ്ടപ്പെട്ടപ്പോൾ സമ്പന്ന രാഷ്ട്രങ്ങളിൽ മരണ സംഖ്യ ഒന്നര ലക്ഷം കവിഞ്ഞിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലും ഏഷ്യ യിലും പടർന്നു പിടിച്ച പ്ലേഗ് ജനസംഘ്യയുടെ മൂന്നിലൊന്ന് ജനങ്ങളെ കൊന്നൊടുക്കിയിരുന്നു.
  സാർസ് സ്പാനിഷ് ഫ്ലൂ  ബേർഡ് ഫ്ലൂ h1n1ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരികൾ അനവധിയാണ്. കോവിഡിനെയും നമ്മൾ അതിജീവിക്കും പരിസ്ഥിതിയെയും സുചിത്ത്വത്തെയും പ്രധിരോധത്തെയും കുറിച്ചുള്ള പുതിയ പാഠങ്ങൾ പഠിച്ചു കൊണ്ട്............

ആർദ്ര.കെ.കെ
7 ബി ജി.എച്ച്.എസ്.തൃക്കുളം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം