ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കാത്തിരിക്കാം നല്ല നാളേയ്ക്കായി
കാത്തിരിക്കാം നല്ല നാളേയ്ക്കായി
ഒരു അവധിക്കാലം കൂടി വന്നു.പക്ഷേ എല്ലാ വർഷത്തേയും പോലെ അല്ല, ഇത്തവണത്തെ അവധിക്കാലം നേരത്തെ ആയിരുന്നു.കൊറോണ എന്ന മഹാവ്യാധി മനുഷ്യരെയെല്ലാം വീട്ടിനുള്ളിൽ പൂട്ടിയിട്ടു.എന്നാലും എന്റെ വീട്ടുമുറ്റത്തെ കൊന്നമരത്തിൽ എല്ലാ വർഷത്തേയും പോലെ ധാരാളം പൂക്കൾ വന്നു.അതിൽ നിന്നും തേൻ നുകരാൻ തേനീച്ചയും, പൂമ്പാറ്റയും,കരിവണ്ടുമൊക്കെ വന്നുകൊണ്ടേയിരുന്നു. സാധാരണ വിഷുവിന്റെ തലേദിവസം കൊന്നപൂക്കൾ ഇറുക്കാൻ കൊന്നമരത്തിന്റെ ചുവട്ടിൽ നിറയെ കുട്ടികളും, മുതിർന്നവരും എത്തുമായിരുന്നു. വൈകുന്നേരമാകുമ്പോൾ ഒരു പൂവ് പോലും കാണില്ല.പക്ഷേ ഇത്തവണ പൂക്കൾ അടർത്തിയെടുക്കാൻ ആരും വന്നില്ല.നേരം പുലർന്നു.ഞങ്ങൾ കണി കണ്ടതാകട്ടെ മുറ്റം നിറയെ മെത്തവിരിച്ചതുപോലെ കൊന്നപൂക്കൾ.കൊന്നമരത്തിലും നിറയെ പൂക്കൾ, അതിൽ തത്തിക്കളിക്കുന്ന തേനീച്ചയും, പൂമ്പാറ്റയും,കരിവണ്ടുമൊക്കെ, ഹായ് ! എന്തു രസം.പക്ഷേ മനസ്സിൽ ഭയങ്കരമായ ദുഖം. ഈ മഹാവ്യാധി കാരണം നല്ല ഒരു കണി വയ്ക്കാൻ കഴിഞ്ഞില്ല.പ്രിയപ്പെട്ടവരെ കാണാനോ, അവരുമായി കൂടാനോ, കൈനീട്ടം വാങ്ങാനോ കഴിഞ്ഞില്ല.ഇനി ഇങ്ങനെ ഒരു ദുരിതം ഉണ്ടാകാതിരിക്കട്ടെ.ഈ മഹാവ്യാധിയിൽ നിന്നും ലോകം മുഴുവൻ രക്ഷനേടാൻ നമുക്ക് പ്രാർത്ഥിക്കാം.ഒരു നല്ല നാളേയ്ക്കായി കാത്തിരിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം