പാലക്കൂൽ യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
വിതച്ചു നേടിയ നാടിതു
കൊയ്‌തു നേടിയ നാടിതു
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
നീർ നിറഞ്ഞ തടത്തിനായി
ഒത്തു ചേരാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
തണല് തീർക്കാൻ കുട നിവർത്തി
മരങ്ങൾ നിൽക്കും മണ്ണിത്
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
കരുത്താകാം മണ്ണിന്
കാവലാകാം മണ്ണിന്
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
പൊന്നു വിളയും മണ്ണിനെ
പൊന്നു പോലെ കാക്കണം
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
കാലം കാക്കും സ്വപ്നമെല്ലാം
സഫലമാക്കാം കൂട്ടരേ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ

സൻഹാഫാത്തിമ
7 A -- പാലക്കൂൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത