പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ കസേര.

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/ കസേര. എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ കസേര. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കസേര.


  ഞാൻ വെറും ഒരു പാവം കസേര. സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ചെയർ.  ഞാൻ വെറും ഒരു ഇരിപ്പിടം മാത്രം.  ചിലപ്പോൾ  ഞാൻ അറിയാതെതന്നെ ജനം എന്നെ മഹത്വവത്കരിക്കുന്നു. നാലാൾ കൂടുന്നിടത്തു നിന്നാൽ ഞാൻ  വെറും ഒരു ഇരിക്കാനുള്ള ഉപാധി മാത്രം. എനിക്ക് നിലയും വിലയും  കല്പിച്ചിട്ടാൽ പിന്നെ ഞാൻ ആരാ. ഇനി എന്നിൽ ഇരിക്കാനുള്ള പ്രയാണത്തിൽ എല്ലാ ബന്ധങ്ങളും  മറക്കുന്നു മനുഷ്യൻ. എന്തിനേറെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലും.. ഇരിപ്പിടം ഉറപ്പിച്ചാലോ പിന്നെ അവൻ  സ്വാർത്ഥൻ.. സാമ്രാജ്യം വെട്ടിപ്പിടിച്ച് സിംഹാസനമെന്ന കസേരയിൽ ഇരിക്കാൻ മോഹിക്കുന്നു മനുഷ്യൻ.. ചിലപ്പോൾ ശ്മശാനത്തിലേക്കുള്ള യാത്രയും എന്നിലായിരിക്കും... പാവം ഈ കസേര എന്തുപിഴച്ചു...
അഭിഷേക്
8 ജി. പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ