ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/അക്ഷരവൃക്ഷം/ഈകാലവും കടന്നാൽ

ഈകാലവും കടന്നാൽ
<poem>

ഈക്കാലവും കടന്നുപോകിലിനിയും നാം-

ഈതെരുവിലൊന്നിലനാഥരായ് മാറണം.

തെരുവുകളൊക്കെയനാഥമാക്കിയിന്നീ-

തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ,

കരുതലിൻകരംനീട്ടുമിനിയെത്രകാലം,

കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ.

ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം

കട്ടിയാണല്ലോ മറന്നീടുവാനിന്നും.

ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ,

ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്.

ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്,

ഓാർമ്മയിലുള്ളതീ തീരാത്ത പട്ടിണി.

ഈലോകസുഖമിനിയെന്നാണെന്നറിയില്ല,

ഈലോകർനമ്മെയെന്നിനിയോർത്തിടും?

ഈക്കാലവും കടന്നുപോകിലിനിയും നാം-

ഈതെരുവിലൊന്നിലനാഥരായ് മാറണം.

ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ

ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ?

മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ,

മാറുമീനാടിന്റെ വികലമാംചിന്തകൾ.

മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ-

മാനവരാശിയെ കൊന്നൊടുക്കുന്നോരീ,

മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു-

മാറാത്തവിശപ്പിൻ‍നിലക്കാത്തരോദനം.

ഈക്കാലവും കടന്നുപോകിലിനിയും നാം-

ഈതെരുവിലൊന്നിലനാഥരായ് മാറണം.

<poem>
ഗോകുൽകൃഷ്ണൻ
9 എ ജി.എച്ച്.എസ്,ചക്കുവരയ്ക്കൽ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത