എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ ആത്മകഥ

എന്റെ പേര് കൊറോണ. ഞാനൊരു വൈറസ് ആണ്. ചൈനയിലെ ഒരു കാട്ടിലായിരുന്നു എന്റെ താമസം. ഞങ്ങൾ വൈറസുകൾ ഏതെങ്കിലും ജീവികളുടെ ആന്തരികാവയവങ്ങളിലാണ് താമസിക്കാറുള്ളത്. പുറത്തുവന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. അതുകൊണ്ട് ഒരു കാട്ടുപന്നിയുടെ വൻകുടലിൽ ആയിരുന്നു ഞാൻ. ഒരു ദിവസം കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും വന്നു. നിയമങ്ങൾ തെറ്റിച്ച് അനേകം മൃഗങ്ങളെ വെടിവച്ച് വീഴ്ത്തി. അക്കൂട്ടത്തിൽ ഞാൻ താമസിച്ചിരുന്ന കാട്ടുപന്നിയും ഉണ്ടായിരുന്നു. ചത്തു വീണ മൃഗങ്ങളെ വുഹാൻ എന്ന നഗരത്തിലെ ഒരു മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഇറച്ചിവെട്ടുകാരൻ പന്നിയെ വെട്ടുമ്പോൾ ഞാൻ പേടിച്ചു വിറച്ചിരുന്നു. എന്റെ ഭാഗ്യത്തിന് അയാൾ പന്നിയുടെ ആന്തരികാവയവങ്ങൾ പുറത്തുകളഞ്ഞു. ആ സമയം ഞാൻ അയാളുടെ കൈവിരലിൽ കയറിപ്പറ്റി.അയാൾ മൂക്ക് ചൊറിഞ്ഞപ്പോൾ ഞാൻ അയാളുടെ ശ്വാസകോശത്തിലുമായി. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലും ഒക്കെയായി അയാൾ ആശുപത്രിയിലായി. ഇതിനകം എന്നിൽ നിന്നും ധാരാളം വൈറസുകൾ ഉണ്ടായി. ചൈനക്കാരന്റെ ഭാര്യയ്ക്കും മക്കൾക്കും അയൽക്കാർക്കും നാട്ടുകാർക്കും എല്ലാം രോഗം കിട്ടി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ ചൈനയിലും ലോകരാജ്യങ്ങളിലും വ്യാപിച്ചു. പക്ഷേ, ശാസ്ത്രലോകം എന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞു. എനിക്ക് പുതിയൊരു പേരും തന്നു. എനിക്കെതിരെ മരുന്നു കണ്ടെത്തി നിങ്ങളെന്നെ നശിപ്പിക്കും മുൻപ് ഒരു കാര്യം കൂടി പറയുകയാണ്. പ്രകൃതിയുടെ ആവാസവ്യവസ്ഥകളിലേക്ക് നിങ്ങൾ മനുഷ്യർ കടന്നു കയറരുത്. അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുന്നത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

ഡാനിഷ് ഡി.എൻ
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ