12:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 440325(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹപൂർവ്വം അമ്മയ്ക്ക്
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവ എന്നോതി മാടിവിളിക്കവേ
അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കപ്പുറം ഞാനും തളർന്നുപോയി
തിരികെട്ടുപോയ വിളക്കിന്റെ മുൻപിൽ ഞാൻ
തിരയുന്നു ജീവിത സുഖങ്ങൾ ഇക്കരെ
ഉരുകുന്ന മരുവിന്റെ നെഞ്ചിലെ അഗ്നിയിൽ
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികൾ