ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

ഇന്നലെ വന്നൊരു വിരുന്നുകാരൻ
ക്ഷണിക്കാതെത്തിയ വിരുന്നുകാരൻ
വീടാകെ നാടാകെ പൂട്ടിയിട്ടു
എന്നിലെ എന്നെ ‍ഞാൻ തിരിച്ചറിഞ്ഞു
വീടാകെ തൊടിയാകെ നടന്നുനോക്കി
മാവുണ്ട് പ്ലാവുണ്ട് പാടും കിളിയുണ്ട്
എൻ ഗേഹമിത്ര മനോഹരമോ?
കണ്ണുതുറപ്പിച്ചെങ്കിലും അവൻ
പേരു കേട്ടു ‍ഞാൻ തരിച്ചുനിന്നു
മാനവൻെറ ശ്വാസമുടയ്ക്കുന്ന
കൊറോണയാണു ‍ഞാൻ ചൊല്ലിയവൻ
നാടാകെ തിന്നുമുടിക്കുന്നു നീയിന്നു
നാട്ടാരെയാകെ വിഴുങ്ങിടുന്നു
തുരത്തിടും ഞാൻ നിന്നെ നീരാളിസത്വമേ
അടിച്ചിറക്കി പടിയടയ്ക്കും

ഋതുനന്ദ പി ബി
4 ജി എച്ച് എസ് അതിരാറ്റുകുന്ന്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത