കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ-ലേഖനം
കൊറോണ
എല്ലാ വർഷത്തെയും പോലെ ഈ വേനലവധിക്കാലവും കളിക്കാനും രസിക്കാനും ഞങ്ങളെല്ലാ കൂട്ടുകാർക്കും ഒരുപാട് ആഗ്രഹമുണമുണ്ടായിരുന്നു.പക്ഷേ എവിടേയോ നിന്നു വന്ന ഒരു മഹാമാരി നമ്മുടെ ലോകത്തെ തന്നെ മുഴുവൻ വിഴുങ്ങാൻ തരത്തിൽ ഒരുങ്ങി നിൽക്കയല്ലേ.നമുക്കെല്ലാം ഇപ്പോൾ ഒരു ചിന്തയേ ഉള്ളൂ ഈ കൊറോണ എന്ന മഹാദുരന്തം പൂർണമായും ഈ ലോകം വിട്ട് പോകണേ ദൈവമേ എന്ന്.നമ്മുടെ സംസ്ഥാനം സുഖപ്പെടുന്നതുപോലെ എല്ലാവർക്കും ഈ മഹാമാരി ഒഴിഞ്ഞുപോകണം.
ചൈന എന്ന വലിയ രാജ്യം ഇതിനെ തുരത്തിയെറിഞ്ഞപോലെ പ്രളയം വന്നാൽ പോലും തോര്രു പിൻമാറാത്ത നമ്മെപ്പോലുള്ളവർക്ക് എന്തായാലും സധൈര്യം ഈ മഹാമാരിയെ നേരിടാൻ കഴിയും.നാം അറിവില്ലായ്മയെ അഹങ്കാരമായി കണക്കാക്കാതെ അറിവുള്ളവർ പറഞ്ഞതെല്ലാം അനുസരിച്ച് ഈ മഹാമാരിയെ ചൂട്ടും കത്തിച്ചോടിക്കണം.അതിനായി നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.<
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |