ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ദേവ‍ുവിന്റെ കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
  ദേവ‍ുവിന്റെ കൊറോണ അവധിക്കാലം   


ദേവ‍ു വീട്ടിന്റെ മ‍ുറ്റത്ത് കാത്തിരിക്ക‍ുകയാണ്. ഇന്നാണ് ഏട്ടൻ വര‍ുന്നത്. എന്താണ് അമ്മക്ക‍ു ഒര‍ു സന്തോഷമില്ലാത്തത്. എല്ലാ പ്രാവശ‍്യവ‍ും ഏട്ടൻ വര‍ുമ്പോൾ ഇങ്ങനെ അല്ലല്ലോ. അ‍വൾ കാത്തിര‍ുപ്പ് ത‍ുടർന്ന‍ു. സ്ക‍ൂളിൽ പരീക്ഷയില്ല. സ്ക‍ൂളിൽ പോണ്ട. എന്തോ വൈറസ് കാരണം ഏട്ടന്റെ ക‍ൂടെ ഒര‍ുപാട് കളിക്കാം. എന്താണ് വൈറസ് എന്നറിയില്ലെങ്കില‍ും ആ അഞ്ച‍ുവയസ്സ‍ുകാരിക്ക് വൈറസ്സിനോട് നന്ദി തോന്നി. അപ്പോഴാണ് ആരൊക്കെയോ ക‍‍ുറച്ച‍ുപേർ വീട്ടിലരിക്ക് കയറിവന്നത്. മോളെ അമ്മയെവിടെ ചോദ്യം കേട്ടത‍ും അമ്മേ എന്ന‍ു വിളിച്ച‍ുകൊണ്ട് ദേവ‍ു അകത്തേക്കോടി. അമ്മ സാരിത്ത‍ുമ്പ‍ുകൊണ്ട് കൈ ത‍ുടച്ച‍ുകൊണ്ട് മ‍റ്റത്തേക്ക് വന്ന‍‍ു. പിന്നാലെ ദേവ‍ു. ഇന്നല്ലെ മോൻ ബാംഗ്ല‍ൂരിൽ നിന്ന‍ും വര‍ുന്നത‍ു അതെ അമ്മ മറ‍ുപടി പറഞ്ഞ‍ു. ഞങ്ങൾ ക‍‍ുറച്ച‍ു കാര്യങ്ങൾ പറഞ്ഞ‍ു തരാൻ വന്നതാണ്. 28 ദിവസം മോൻ ക്വാറന്റീനിൽ കഴിയണം. ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലൊ അറിയാം അമ്മ പറഞ്ഞ‍ു. മോനായിട്ട് ഒര‍ു റ‍ൂം മാറ്റിവെക്കണം. ബാത് അറ്റാച്ച്ട് ആയാൽ നല്ലത്. വീടും പരിസരവ‍ും നന്നായിട്ട‍ു വൃത്തിയാക്കണം. ഇത‍ുപറ‍ഞ്ഞ‍ു വന്നവർ ബാഗിൽ നിന്ന‍ും ക‍ുറച്ച‍ു സാധനങ്ങൾ എടുത്ത‍ു. അമ്മയെ അരികിൽ ഇര‍ുത്തി കാര്യങ്ങൾ പറ‍ഞ്ഞ‍‍ു കൊട‍ുക്ക‍ുകയായിര‍ുന്ന‍ു. ദേവ‍ുവ‍‍ും ശ്രദ്ധയോടെ കേട്ടിര‍ുന്ന‍ു. മാസ്ക്ക‍ും സാനിറ്റൈസർ ടൊയ്‍ലറ്റ് ക്ലിനിങ്ങിന‍ുള്ള ലോഷൻ വരെയ‍ുണ്ട്. മോനെ പ‍‍ുറത്തിറങ്ങാൻ അന‍ുവദിക്കര‍ുത്. മോളെയ‍ും അവന്റെയട‍ുത്തേക്ക് വിടര‍ുത്. രോഗമൊന്ന‍ും കാണില്ല. നമ്മ‍ുടെ നാടിന്റെ സ‍‍ുരക്ഷക്കായിട്ടല്ലേ. കഴിക്കാൻ വേറെ പാത്രം. അത‍ും റ‍ൂമിൽ കൊട‍ുക്കണം. അങ്ങനെ ക‍ുറെ ഉപദേശങ്ങൾ. എല്ലാം അമ്മ മനസ്സിലായത‍ുപോലെ തലയാട്ടി. ദേവ‍ുവിന്റെ കണ്ണിൽ കണ്ണീരൊഴ‍ുക‍ുന്ന‍‍ുണ്ടായിര‍ുന്ന‍ു. അപ്പോൾ ഏട്ടന‍ും എത്തി. ഏട്ടാന്ന‍ു വിളിച്ചോടിയ ദേവ‍ുവിനെ മാറ്റി നിർത്തി. ഏട്ടൻ റ‍ൂമിലേക്ക് പോയി. ചില്ലിട്ട ജനാലരികിൽ നിന്ന് ഏട്ടൻ പറഞ്ഞ‍ു. ദേവ‍ു ഏട്ടന് അസ‍ുഖമൊന്ന‍ും കാണ‍ുന്നില്ല. ഇത് സ‍ുരക്ഷയ‍ുടെ ഭാഗമാണ്. വല്ലാത്ത ഒര‍ു രോഗം പടർന്ന‍ു പിടിക്ക‍ുകയാണ്. ഇപ്പോൾ ഏട്ടന്റെയ‍ുള്ളിൽ അത് കയറിയിട്ട‍ുണ്ടോയെന്ന് ഏട്ടന് അറിയില്ല. അഥവാ ഉണ്ടെങ്കിൽ എന്നിൽ നിന്ന് നിങ്ങളിലേക്ക‍ും നിങ്ങളിൽ നിന്ന‍ും ഈ സമ‍ൂഹങ്ങളിലേക്ക‍ും പടർന്ന‍ുപിടിക്കാൻ ദിവസങ്ങൾ പോല‍ും വേണ്ട. ഏട്ടന് നാല‍ു മാസം ലീവ‍ുണ്ട്. മോൾക്ക‍ും സ്ക‍ൂളിൽ പോകണ്ടല്ലോ. ഈ ഇര‍ുപത്തിയെട്ട‍ു ദിവസം കഴിഞ്ഞാൽ നമ‍ുക്ക് കളിക്കാമല്ലൊ. ഇത‍ും കേട്ട‍ു ദേവ‍ു കലണ്ടറിൽ ദിവസം എണ്ണി മാർക്ക‍ുചെയ്തിട്ട‍ു. നേരേ പ‍ുജാമ‍ുറി‍യിലേക്കാണ്. തന്റെ ഏട്ടന‍ു വേണ്ടി മാത്രമല്ല. ലോഹത്തെ‍ എല്ലാ മന‍ുഷ്യർക്ക‍ും വേണ്ടി. ഇത‍ുപോലെ കാത്തിരിക്ക‍ുന്നവർക്ക‍ും മ‍ുമ്പിൽ വന്നിട്ട‍ും മിണ്ടാൻ പോല‍ും കഴിയാതെ ക്വാറന്റീനിൽ കഴിയ‍ുന്നവർക്ക‍ും രോഗവ‍ുമായി മല്ലിട‍ുന്നവർക്ക‍ും എല്ലാവരെയ‍ും നീ കാക്കണേ കണ്ണാ... ഈ വൈറസ്സിനെ ലോഹത്ത് നിന്ന‍ുംഎത്രയ‍ു‍ം പെട്ടന്ന് ത‍ുടച്ച‍ു മാറ്റണേ കണ്ണാ നീ..അവൾ കണ്ണടച്ച് കൈ ക‍ൂപ്പി നിന്ന‍ു.

ജീനാരാജ്
4A ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ