എൽ.എം.എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ ഡെയ്സി എന്ന പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഡെയ്സി എന്ന പെൺകുട്ടി

ഡെയ്സി എന്ന പെൺകുട്ടി പുഷ്പവനം എന്ന ഗ്രാമത്തിൽ ഡെയ്സി എന്ന അനുസരണയുള്ള മിടുക്കി യുമായ ഒരു കുട്ടി ഉണ്ടായിരുന്നു. എന്നാൽ അവളുടെ ലൈല എന്ന കൂട്ടുകാരി യാതൊരു അനുസരണയും ഇല്ലാത്തവൾ ആയിരുന്നു. ഒരിക്കൽ ഡെയ്സി ലൈലയുടെ വീട്ടിൽ പോയി അപ്പോൾ ലൈല വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു കൊണ്ട് നിൽക്കുന്നു. ഈ കാഴ്ച കണ്ട് ഡെയ്സി ലൈല യോട് പറഞ്ഞു നീ എന്താണ് ചെയ്യുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറത്തേക്കുവരുന്ന വിഷപ്പുക ശ്വസിച്ചാൽ പല മാരക രോഗങ്ങൾ ഉണ്ടാകും. ദേഷ്യം വന്ന് ലൈല ഡെയ്സിയെ ഒരൊറ്റ തള്ള്, പാവം ഡെയ്സി തറയിൽ വീണു. അന്ന് രാത്രി ഡെയ്സി ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അടുത്ത ദിവസം ലൈല സ്കൂളിലും വന്നില്ല. കാരണമന്വേഷിച്ചപ്പോൾ ലൈലാ ശ്വാസംമുട്ടലും ചുമയും ആയി ആശുപത്രിയിൽ കിടക്കുകയാണ്. ലൈലയെ കാണാൻ ഡെയ്സി അച്ഛനോടൊപ്പം ആശുപത്രിയിലെത്തി. ഡെയ്സിയെ കണ്ട് ലൈല ഡെയ്സിയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടു പറഞ്ഞു ഞാനിനി ഒരിക്കലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുക യില്ല. പ്രകൃതിക്ക് ദോഷം ആയിട്ടുള്ള യാതൊന്നും ചെയ്യില്ല. ഡെയ്സി മാപ്പ്.

ആദിയ. ജെ
4 എൽ. എം. എൽ. പി. എസ് ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ