ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം

ജീവിതത്തിൻ തീച്ചൂളയിൽ
എരിയുകയാണ് നാം........
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
മറന്നു പോകുന്നവർ
അർഥമറിയാതെ ജീവിതം
നെട്ടോട്ടത്തിലാണിന്ന്
സർവ്വതും പിടിച്ചെടുക്കുവാൻ
എല്ലാം സ്വന്തം കൈപ്പിടിയിൽ
ഒതുക്കുവാൻ ഒരുങ്ങുകയാണവർ നിത്യം
സ്വന്തബന്ധങ്ങൾക്ക് വില കല്പിക്കാത്ത
കാലമിന്ന്.............
പണമൊരു ഭ്രാന്തനെപ്പോലെ ലോകം
വാഴുമ്പോൾ
രക്തം രക്തത്തെ തിരിച്ചറിയാതെ പോകുന്നു
തന്നു ദൈവം എല്ലാ സുഖങ്ങളും
അതറിയാതെ നടനമാടുന്നു മനുഷ്യഗണങ്ങൾ
തിരിച്ചടിച്ചു ദൈവമിന്ന് കൊറോണ എന്ന
മഹാമാരിയായ്...........
തിരിച്ചറിയുന്നു നാം ഇന്ന്
ഒന്നും ശാശ്വതമല്ലൊരിക്കലും

അരുണിമ സി പി
10 ബി ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത