എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

വന്നു.... വന്നു... ദുരന്തം വന്നു.
ലോകത്താകെ പടർന്നു പിടിച്ചു
കാണാൻ പോലും -കഴിയാത്ത വൈറസ്
വീണ്ടും, വീണ്ടും, പടർന്നു പിടിച്ചു.. (2)
ലോകത്തിലാകെ മരണം വിതച്ച് , ഭീതി പരത്തി
കൊറോണയെന്ന കൊലയാളി... ( വന്നു.... വന്നു.... )
നമ്മുടെ സർക്കാർ കാവലാളായ്
ഒന്നിച്ചു നിന്നു, ഡോക്ടറും നേഴ്സും പോലീസുകാരും കൊറോ-
ണ യ്ക്കെതിരെ യുദ്ധം തുടങ്ങി (വന്നു... വന്നു... )
ബ്രേക്ക് ദി ചെയ്നായി ഞങ്ങൾ മാറി,
മലയാള മണ്ണിനെ സംരക്ഷിക്കാൻ,
ശാരീരിക അകലം പാലിച്ച്
കേരളത്തെ അടച്ചു പൂട്ടി
വീട്ടിലിരുന്ന് ഓടിച്ചു വിടും
ലോകത്ത് നിന്ന് ഓടിച്ചു വിടും
വൈറസിനെ ഞങ്ങൾ ഓടിച്ചു വിടും ( വന്നു... വന്നു... )
 

ശ്രേയനന്ദ ടി എം
5 എ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത