പെറ്റമ്മ തൻ സ്നേഹം തന്നു വളർത്തുന്നു മക്കളെ പോറ്റമ്മ തൻ സംരക്ഷണവും നീ തന്നല്ലോ എന്നിട്ടും നിന്നിൽ ജനിച്ചവർ നിൻ മക്കൾ എത്രയോ നിന്നെ തള്ളിപ്പറഞ്ഞവർ.. സുനാമിയും പ്രളയവും പകർച്ച രോഗങ്ങളും വന്നുപോകുന്നപോൽ സ്നേഹബന്ധങ്ങളും കർമ്മ ഫലം എന്ന് നീയാശ്വസിക്കുന്നു എന്നാൽ ഇടയ്ക്കവരേയും ഓർമ്മിപ്പിക്ക നീ. ചെയ്ത പാപങ്ങൾക്ക് മാപ്പ് തരിക നീ. ഈ വ്യാധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്ക നീ..
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത