(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
പല്ലിനു വേദന വയറിനു വേദന
വേദന വേദന സർവ്വത്ര
ഒന്നും തിന്നാൻ പറ്റാതൊടുവിൽ
നിലവിളിയായി പാവത്താൻ
ഡോക്ടർ വന്നു വൈദ്യരു വന്നു
ബഹളം കൊണ്ടൊരു പൊടി പൂരം
ആഹാരത്തിന് മുൻപും പിൻപും
കൈയ്യും വായും കഴുകേണം
ശുചിയായ് നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും