മഴയേ.... നീ പല സമയത്തും പലതാണ്.... കുഞ്ഞുനാളിൽ ഒരു കളിത്തോഴനായും വരൾച്ചയുള്ളപ്പോഴൊരു ദൈവദൂതനായും ദ്രവിച്ച പുസ്തക സഞ്ചിക്കും പഴഞ്ചൻ നോട്ടുബുക്കിനുമൊരു പേടി സ്വപ്നമായും പ്രളയ നേരത്ത് കാലനായും തുലാവർഷത്തിലൊരു പേമാരിയായും ഇലപൊഴിയും കാലത്തൊരു വഴി പോക്കനായും വേനലിൽ ചൂടിലൊരു കുളിർമഴയായും വന്നിരുന്നു നീ.....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത