എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/വേറിട്ടൊരുകാലം

Schoolwiki സംരംഭത്തിൽ നിന്ന്
വേറിട്ടൊരുകാലം

വരും തലമുറകളിലും നമ്മൾ അഭിമുഖീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും .ഇതൊരു ചരിത്രമാകും . ലോകം മുഴുവനും ഒരേ ഒരു ശത്രുവിനെ കണ്ട് ഭയക്കുന്ന ഈ കാലം ... ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ---കോവിഡ് -19 എന്ന വൈറസിന് ഇല്ല . ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആരംഭിച്ച ഈ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു.
വിവിധ സ്വാഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്ത്വത്തോടെ നിന്നാൽ മാത്രമേ കോവിഡ് - 19 എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ കഴിയൂ. ലോകത്തെ സമ്പന്നരാജ്യങ്ങളിൽ ഒന്നായ ഇറ്റലി കണ്ണിരണി‍ഞ്ഞു നിൽക്കുകയാണ്. ഒരു പ്രളയം വന്നപ്പോൾ നമ്മൾ ഒരുമയോടെ നിന്നു. എന്നാൽ ഈ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ച് ഒരേ മനസ്സോടെ വീട്ടിലിരിക്കുകയാണ് ചെയ്യേണ്ടത് . കൊറോണയ്ക്കെതിരെയുള്ള ഈ യുദ്ധത്തിൽ മുന്നിൽ നിന്ന് പോരാടുന്നത് നമ്മുടെ രക്ഷകരായ നഴ്സുമാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണ്.
ഇന്ന് നമ്മുടെ ജീവിതത്തിൽ ശുചിത്വം ശീലമായി ക്കഴിഞ്ഞിരിക്കുന്നു.വളരെ വ്യാപന ശക്തിയുള്ള വൈറസാണ് കൊറോണ. എന്നാൽ ഈ സാഹചര്യത്തിലും നന്മയുടെ ദീപങ്ങൾ സമൂഹത്തിൽ കാണാൻ കഴിയും . അമേരിക്കയിൽ പുതിയ വാക്സിൻ പണിപ്പുരയിൽ,സ്വന്തം ശരീരം വിട്ടു നൽകിയവരിൽ ഒരാളാണ് ജെന്നിഫർ ഹാലർ. ഒരേ തോണിയിലിരുന്ന് കോവിഡ്-19 എന്ന മഹാമാരിയെ തോൽപ്പിക്കാൻ നാം തുഴയുന്നു എന്നു പറയുമ്പോഴും ഓരോരുത്തർക്കും ആ പോരാട്ടം വ്യത്യസ്തമാണ്. ഒരിക്കലും അത് ഒരു പോലെ അല്ല . അങ്ങനെ ആയിരുന്നിട്ടുമില്ല. ഇതെല്ലാം അതിജീവിച്ചു കഴിയുമ്പോൾ ഈലോകം പഴയതുപോലെ ആയിരിക്കുകയില്ല.അതുകൊണ്ട് പ്രത്യാശയുടെ വസന്തങ്ങൾ ലോകമെമ്പാടും ഉണ്ടാകട്ടെ.

ഗൗതമി .എസ്.കെ
8 B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കുറിപ്പ്


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]