സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/നൂറ്റാണ്ടിന്റെ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
നൂറ്റാണ്ടിന്റെ വിപത്ത്

കൊറോണ വൈറസ് എന്ന മഹാവിപത്ത് ലോകമൊട്ടാകെ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ കുട്ടികൾ എന്ന നിലയിൽ നമുക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്യാനാകും ഈ നാടിന് മാതൃകയാവാൻ നമ്മൾ കുട്ടികളെ കൊണ്ട് സാധിക്കണം ഈ ലോകത്തിന് പ്രചോദനം ആകേണ്ടത് നമ്മളാണ് അങ്ങനെ ഇനി അവധിക്കാലത്ത് നാം ഒന്നിച്ച് കൊറോണ എന്ന് ഈ മഹാമാരിയെ തുരത്താം കൊറോണയെ പ്രതിരോധിക്കാൻ ഇനി നമുക്ക് ചെയ്യാവുന്ന കാര്യങ്ങളാണ് ശുചിത്വവും സാമൂഹ്യ അകലം പാലിക്കുകലും. സമ്പൂർണ്ണ ശുചിത്വത്തിലൂടെ ഈ രോഗത്തെ ചെറുക്കാൻ ആകും. ഓരോ മണിക്കൂർ കഴിയുമ്പോഴും നാം കൈകൾ ഹാൻഡ് വാഷ് , സോപ്പ് സാനിറ്റൈസർ ഇവ ഏതെങ്കിലും ഉപയോഗിച്ച് കഴുകുക. ലോക്ഡൗൺ രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അതിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏകമാർഗം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുക എന്നതാണ് കുട്ടികൾ എന്ന നിലയിൽ നാം മറ്റുള്ളവരെ പറഞ്ഞ് ബോധവൽക്കരിക്കുക അനാവശ്യമായി പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്ന വരോട് ഇതിൻറെ വ്യാപ്തിയെ പറ്റി മനസ്സിലാക്കി കൊടുക്കുക ഒരാളുടെ അശ്രദ്ധ മതി ഈ കാണുന്ന ജനങ്ങളിൽ ഒക്കെയും പടർന്ന് പിടിക്കാൻ അഥവാ പുറത്തിറങ്ങുന്ന ജനങ്ങളൊക്കെ യും തന്നെ മാസ്ക് വെച്ചുകൊണ്ട് കൊണ്ട് പുറത്തിറങ്ങു പരമാവധി വീടിനുള്ളിൽ കഴിയുക വൈറസ് വ്യാപനം തടയാൻ വേണ്ടി പരമാവധി ജനങ്ങൾ വീടിനെ പുറത്തിറങ്ങാതെ ഇരിക്കുക
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നമ്മൾ അഭിനന്ദിക്കേണ്ടത് ആരോഗ്യ പ്രവർത്തകരെ ആണ് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ് യാതൊരു മടിയും കൂടാതെ അവർ രോഗികളെ ഊണും ഉറക്കവുമില്ലാതെ അവർക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാൻ പോകാൻ കഴിയുന്നില്ല ഇതുപോലെ തന്നെയാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ജീവനക്കാരുടെയും അവസ്ഥ നമ്മുടെ നിയമപാലകരും രാപ്പകലില്ലാതെ ആണ് കൊറോണ യെ പ്രതിരോധിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നത് അവരുടെ വാക്കുകൾ കേൾക്കാൻ നാം ബാധ്യസ്ഥരാണ് തെരുവിൽ കഴിയുന്ന ആളുകൾക്കും വൃദ്ധർക്കും ഒറ്റപ്പെട്ട താമസിക്കുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിന് പോലീസുകാരും മറ്റ് സാമൂഹ്യപ്രവർത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണ് നമ്മുടെ സംസ്ഥാന ഗവൺമെൻറ് കേന്ദ്ര ഗവൺമെൻറ് പാവപ്പെട്ടവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി ഇറങ്ങി എല്ലാവർക്കും റേഷൻ കടകൾ കൾ വഴി വിതരണം ചെയ്ത അരിയും പലവ്യഞ്ജന സാധനങ്ങളും ജനങ്ങൾക്ക് ആശ്വാസമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ പെൻഷൻ വഴിയും സാമ്പത്തിക സഹായം ആയും ഗവൺമെൻറ് സഹായിച്ചു ഇത്തരത്തിലുള്ള ഗവൺമെൻറ് പ്രവർത്തികൾ അഭിനന്ദനീയമാണ് കേരളത്തിൻറെ ഈ വിജയം മറ്റ് സംസ്ഥാനങ്ങളും കണ്ട് പഠിക്കേണ്ടതാണ് ലോകമെമ്പാടും ഈ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന എല്ലാ സഹോദരങ്ങൾക്കും വേണ്ടിയും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

നന്ദന എസ്
9 സി സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം