ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ പ്രതികാരം

പ്രകൃതിയുടെ പ്രതികാരം

റിജുവിന്റെ ജീവിതത്തിൽ ആദ്യമായാണ് പ്രളയം വരുന്നത്. അവന് തന്റെ വീട് മുങ്ങുമോ എന്ന ഭയം ഉണ്ടായിരുന്നു. അവൻ അമ്മൂമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു:" നമ്മുടെ വീടും പ്രളയത്തിൽ മുങ്ങുമോ? ". അല്പം ഭയം അടക്കിപ്പിടിച്ച് അമ്മൂമ്മ പറഞ്ഞു:" നമ്മൾ പുഴവക്കത്ത് ജീവിക്കുന്നവർ അല്ലല്ലോ നമ്മുടെ വീട് മുങ്ങാൻ സാധ്യത കുറവാണ്." ഒരുദിവസം തന്റെ കൂട്ടുകാർ വെള്ളം പൊങ്ങിയത് കാണാൻ വിളിച്ചു. അച്ഛനും അമ്മയും അവനോട് എങ്ങോട്ടും പോകരുത് എന്ന് പറഞ്ഞ് ഉപദേശിച്ചിട്ടുണ്ടെങ്കിലും അവൻ അത് കണക്കാക്കാതെ പോയി. അവന്റെ കൂട്ടുകാരെല്ലാം ആ ചെളിവെള്ളത്തിൽ ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അവനും ഇറങ്ങാൻ തോന്നി. നീന്തൽ ഒന്നും അറിയില്ലെങ്കിലും അവനും വെള്ളത്തിലിറങ്ങി. തന്റെ അമ്മയും അച്ഛനും പറഞ്ഞതെല്ലാം അവനോട് മറന്നുപോയി. അവൻ കൂട്ടുകാരുടെ ഒപ്പം പോയി കുറച്ചു നീന്തി അപ്പോഴേക്കും അവനെ ആരോ ആഴത്തിൽ നിന്ന് പിടിച്ചു വലിച്ചു. പിന്നെ അവനെ ആരും കണ്ടിട്ടില്ല. പ്രകൃതിയെ ഏറ്റവും കൂടുതൽ സ്നേഹിച്ച അവനെ ആരോ ചെയ്ത കുറ്റത്തിന് പ്രകൃതി ചതിച്ചു.

രാജ റഹ്മതുള്ള
8 എഫ് ജി.എച്ച്.എസ്.എസ് കരുവൻപൊയിൽ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ