മാനവരാശിയെ ഒന്നായ് വിഴുങ്ങുവാൻ മാരണമായങ്ങ് എന്തിന്നു വന്നു നീ? എവിടെനിന്നെത്തി നീ?എവിടേക്കുപോണു നീ? പാവം ജനങ്ങളെ ദ്രോഹിക്കയാണോ നീ? ഊരില്ല,പേരില്ല,മരുന്നില്ല പിന്നയോ? നാലുജനങ്ങളോ കൂടുവാൻ പറ്റില്ല നിൻ മുഖം കാണേണ്ട വിട്ടിട്ടു പോകനീ ഈ മണ്ണിലൊന്നും വിതക്കേണ്ട വിത്തുനീ ഒന്നായിക്കേഴുന്ന പാവംജനങ്ങളെ കണ്ടിട്ടുസന്താപം തോന്നാത്തതെന്തേ? പേടിച്ചരണ്ടങ്ങുവീട്ടിൽ കഴിയുന്ന പാവം- ജനങ്ങൾക്കുവേറെവഴിയില്ല ബൈ ബൈ പറയൂ നീ...........
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത