ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആചരിച്ചു. ജൂൺ പത്തൊമ്പതാം തിയതി കവി ചന്തിരൂർ ദിവാകരൻ ഉൽഘാടനം നിർവഹിച്ചു . വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജൂലൈ ഏഴാം തിയതി ഉച്ചതിരിഞ്ഞു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കവിയും പൂർവ്വവിദ്യാർത്ഥിയുമായ ഡോ .കോടുവേലി ശിവദാസൻപിള്ള സാഹിത്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക കെ.എ. ആനി സ്വാഗതം ആശംസിച്ചു .ജനപ്രതിനിധി ശ്രീ.കെ.എ. ജോളി ആശംസ അറിയിച്ചു. കുട്ടികളുടെ നാടൻ പാട്ടും മികവുപുലർത്തിയ വിദ്യാർത്ഥികളെ അനുമോദിക്കലും ഉണ്ടായിരുന്നു.ഡെപ്യൂട്ടി എച്ച്. എം ആനിമോൾ നന്ദിപറഞ്ഞു.ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളായിരിക്കും.. ഒക്ടോബർ പതിനൊന്നാം തിയതി തുറവൂർ ബിആർസിയിൽ നടന്ന സാഹിത്യ സെമിനാറിൽ എട്ടാം ക്‌ളാസിൽ പഠിക്കുന്ന അശ്വിൻ പങ്കെടുത്തു.2018ജൂൺ 19 ന് വായനാദിനം ആചരിച്ചു. വാർഡ് മെമ്പർ ജോളി കെ.എ. വായനമൂല ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി മേഴ്‌സി ജോസഫ്,സ്റ്റാഫ് സെക്രട്ടറി ജെസ്റ്റിൻ, വിദ്യാരംഗം കൺവീനർ സിന്ധ്യ പി.ജെ., എന്നിവർ സംസാരിച്ചു. വായനവാരത്തോടനുബന്ധിച്ചു ക്വിസ്, ചിത്രരചനാമത്സരം ,ഉപന്യാസരചന, കഥാരചന, വായനാമത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


2018 ജൂൺ 29 -ാം തീയതി 2.30ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് മേഴ്സി ജോസഫ് നിർവഹിച്ചു. അന്നേദിവസം വായന വാരത്തോടനുബന്ധിച്ച് നടത്തിയ മത്സരഫലങ്ങൾ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായന മൂലയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജോളി നിർവഹിച്ചു. പുസ്തക പ്രദർശനം നടത്തി. യുപി വിഭാഗം കുട്ടികളുടെ നാടൻ പാട്ടും ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ കവിതാ പാരായണവും ഉണ്ടായിരുന്നു. ഈ വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി . ജില്ലാതല ഉദ്ഘാടനം ജൂലൈ 28-ാം തീയതി 10 മണിക്ക് ബഹുമാനപ്പെട്ട അരൂർ എംഎൽഎ അഡ്വ.ആരീഫ് നിർവഹിച്ചു . പ്രസ്തുത ചടങ്ങിൽ വിദ്യാലയത്തിലെ രണ്ടുകുട്ടികൾ പങ്കെടുത്തു .അതോടനുബന്ധിച്ച് തുള്ളൽ ശില്പശാല നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി 2019 ജൂൺ മുപ്പതാംതിയതി ഉച്ചതിരിഞ്ഞു രണ്ടു മണിക്കു ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ചു. പ്രധാനാധ്യാപിക മേഴ്‌സി ജോസഫ് തിരി തെളിച്ചു ഉത്ഘാടനം നിർവഹിച്ചു.