കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
വിലാസം
വഴുതക്കാട്

തൈക്കാട് പി. ഒ.
തിരുവനന്തപുരം
,
6950014
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ0471-2327025
ഇമെയിൽcarmelghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43086 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅ‍‍ഞ്ജന .എം
അവസാനം തിരുത്തിയത്
22-09-2020PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഒരു അംഗീകൃത അൺഎയിഡഡ് സ്കൂളായ കാർമൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാർമലൈറ്റ് സിസ്റ്റേഴ്സ് കാർമൽ സ്കൂൾ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ൽ യു. പി. സ്കൂളായും 1979-ൽ ഹൈസ്കൂളായും 2002-ൽ ഹയർ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ആദ്യ പ്രിൻസിപ്പലായിരുന്നത് സിസ്റ്റർ കൊറോള. അതിനുശേഷം സിസ്റ്റർ റെനെ, സിസ്റ്റർ ലുസിന, സിസ്റ്റർ അന്റോണിയ, സിസ്റ്റർ സ്റ്റെല്ല എന്നിവർ പ്രിൻസിപ്പൽമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന അവാർഡു ജേതാക്കളായ ഇവരുടെ സ്തുത്യർഹമായ സേവനം സ്കൂളിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും കാരണഭൂതമായിട്ടുണ്ട്. 2001-ൽ ചാർജെടുത്ത സംസ്ഥാന, ദേശീയ അവാർഡു ജേതാവായ സിസ്റ്റർ റെനീറ്റയാണ് ഇപ്പോഴത്തെ ഡയറക്ടർ . അർപ്പണ മനോഭാവമുള്ള 97 അദ്ധ്യാപകരും സമർത്ഥരായ 2449 കുട്ടികളുമടങ്ങുന്ന കാർമൽ സ്കൂൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. ഈ സ്കൂളിൽ എഡ്യൂസാറ്റ് ആർ. ഓ. ടി. ടെർമിനൽ സ്ഥാപിച്ചത് പഠനം എളുപ്പമാക്കാൻ സഹായിക്കുന്നു. അനേകം മേഖലകളിൽ പ്രശസ്ത വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിൽ ഈ സ്കൂളിന്റെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ബാലശ്രീ അവാർഡ് നേടിയ ഭുവന എം, മിന്നു എ. എസ്, ചിത്രരചനയിൽ ഹാട്രിക് നേടിയ അനുപമ പി. കെ, ഇംഗ്ലീഷ് പദ്യപാരായണത്തിൽ ഹാട്രിക് നേടിയ ആർദ്ര ചന്ദ്ര മൗലി, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ ഇനങ്ങളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായ റിനി ജെ. ജി, സുമിത റ്റി. എസ്, ആരതി അനി, ലക്ഷ്മി എസ്. എച്ച്, നീരജ ബാലചന്ദ്രൻ, ജിന മാത്യു, തേജസ്വിനി നായർ എന്നിവർ പ്രശംസ അർഹിക്കുന്നു. വൈജ്ഞാനിക കലാകായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

കാർമൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 1982-ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതിയ വർഷം മുതൽ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട്. 1985 മുതൽ തുടർച്ചയായി 15 റാങ്കിനുള്ളിൽ നിരവധി റാങ്കുകൾ കരസ്ഥമാക്കി. 1996 – ൽ കുമാരി സിമി എസ്. എം നും 2000-ൽ കുമാരി ഗൗരി എസ് - നും ഒന്നാം റാങ്കും ലഭിച്ചു. ഗ്രേഡിംഗ് സിസ്റ്റം വന്നതിനുശേഷം 2005-26, 2006-30, 2007-45, 2008-51, 2009-54 കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്. 2004 മുതൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ റാങ്കുകളോടെ നൂറു ശതമാനം വിജയം നേടി. 2007-5, 2008-26, 2009-26 കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്.

ഓഡിയോ വിഷ്വൽ ലാബ്, ലാംഗ്വേജ് ലാബ്, സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേർട്ട് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥി സംഘടനയായ കർമ്മ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായകനും പൂർവ്വ വിദ്യാർത്ഥിയുമായ ജി. വേണുഗോപാൽ ഈ സംഘടനയുടെ ആദ്യ പ്രസിഡൻറാണ്.

സാമൂഹ്യ സേവനത്തിലും കാർമൽ മുന്നിട്ടു നിൽക്കുന്നു. കാൻസർ സെന്ററിലും, മാനസികാരോഗ്യ കേന്ദ്രത്തിലും, അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും വസ്ത്രദാനവും സാമ്പത്തിക സഹായവും അന്നദാനവും നൽകിവരുന്നു.

      സ്കൂൾ ക്ലബ്ബുകൾ	-	കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്,  ഗാന്ധി ദർശൻ, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എൽ, സോഷ്യൽ സർവ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 


വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. ദീപിക ബാലജനസഖ്യം 1992 മുതൽ സജീവമായി പ്രവർത്തിക്കുന്നു. സംഘടനയുടെ മത്സരങ്ങളിൽ റാങ്കുജേതാക്കളായ റിനി ജെ. ജി, സുമീത ടി. എസ്, ആരതി അനിൽ എന്നിവർ സ്കൂളിന്റെ അഭിമാനമാണ്. 1999 മുതൽ ഗാന്ധിദർശൻ ക്ലബ്ബും സജീവമാണ്. റാലി, ഗാന്ധികലോത്സവം, സ്വദേശി ഉല്പന്ന നിർമ്മാണം എന്നീ മേഖലകളിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു.

ശലഭമേള, ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ഇനങ്ങളിൽ ഓവറോൾ ആകാൻ കഴിഞ്ഞിട്ടുണ്ട്. ജോ ഫിയസ്റ്റയിൽ നാലു വർഷം തുടർച്ചയായി ഓവറോൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തുന്ന ശിശുദിനറാലിയെ അഭിസംബോധന ചെയ്യുന്നതിനായി കുട്ടികളുടെ പ്രധാനമന്ത്രിയായും രാഷ്ട്രപതിയായും സ്പീക്കറായും ഈ സ്കൂളിലെ കുട്ടികൾ പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

       SPC , NCC ,JRC , NSS  തുടങ്ങി എല്ലാ യൂണിറ്റുകളിലും  നമ്മുടെ കുട്ടികൾ അവരുടെ സജീവ സാന്നിധ്യം വഹിക്കുന്നുണ്ട്. സേവന മനോഭാവത്തോടെ സമൂഹത്തിലെ  എല്ലാ മേഖലകളിലും അവർ വളരെ സ്‌തുത്യർഹമായ സേവനം കാഴ്ച   വയ്ക്കുന്നു.
 

ഗൈഡിംഗിൽ രാഷ്ട്രപതി അവാർഡ് നേടിയ ബിൻസി സൂസൻ തോമസ്, ഷീന മൈക്കിൾസ്, ശ്രുതി റബേക്ക സാം, ഇന്ദു ആർ. എം, ധന്യ എസ്, ഗീതു ആർ. എം, പ്രിയ ഗായത്രി, വാണി എ. കുമാർ, സ്വീറ്റി റോബിൻസ്, അഞ്ചു ജി. നായർ എന്നിവരെ കുറിച്ച് സ്കൂളിന് അഭിമാനിക്കാവുന്നതാണ്.

കായിക രംഗത്തും വളരെ നല്ല നേട്ടങ്ങൾ കൊയ്യാൻ സാധിച്ചു. ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, സ്കെറ്റിംഗ്, അത് ലറ്റിക്, ചെസ്സ്, ലോൺ ടെന്നീസ്, റക്ബി എന്നീ ഇനങ്ങളിൽ ദേശീയ തലത്തിൽ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

ക്ലാസ് മാഗസീൻസ്, സബ്ജക്റ്റ് മാഗസീൻസ്, കൈയെഴുത്തു മാസികകൾ എന്നിവയോടൊപ്പം തന്നെ 1989 മുതൽ സ്കൂൾ മാഗസീൻ എല്ലാ വർഷവും പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ മാത്തമാറ്റിക്സ് മാഗസീന് 2007-2008 ൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2007 മുതൽ മാത്സ് മാഗസീന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

സ്കൂൾ യുവജനോത്സവത്തിലും എല്ലാ വർഷവും അഭിമാനാർഹമായ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഓടക്കുഴൽ, ഗിറ്റാർ, വീണ, ഗാനമേള, വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം, മാർഗ്ഗംകളി, ഗ്രൂപ്പ് ഡാൻസ്, ചിത്രരചന, ശാസ്ത്രീയസംഗീതം, ചെണ്ടമേളം, ബാൻഡ്, മോഹിനിയാട്ടം, മൂകാഭിനയം, ലഘുനാടകം, കഥാപ്രസംഗം, നാടകം, ഭരതനാട്യം, തിരുവാതിര, ഓട്ടൻതുള്ളൽ, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ തുടർച്ചയായി പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

2018-19 അധ്യയന വർഷത്തിൽ സ്കൂൾ യുവജനോത്സവം ജില്ലാതല മത്സരങ്ങളിൽ നിരവധി ഒന്നാം സമ്മാനങ്ങൾ നമുക്ക് ലഭിക്കയുണ്ടായി.ജില്ലാ തലത്തിൽ ഹൈസ്കൂളിന് overall രണ്ടാം സ്ഥാനവും ഹയർ സെക്കന്ഡറിക്കു ഒന്നാം സ്ഥാനവും ഞങ്ങളുടെ വിദ്യാലയത്തിന് നേടാനായി .

സമൂഹത്തിൻറെ വിവിധ മേഘലകളിൽ സേവനമനുഷ്ടിക്കുന്ന പ്രശസ്തരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സ്കൂളിന്റെ സർവ്വതോമുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പലതവണ സംസ്ഥാനത്തെ ഏറ്റവും നല്ല സ്കൂളിന് ഏർപ്പെടുത്തിയിരുന്ന അവാർഡ് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സിറ്റിയുടെ ഹൃദയഭാഗത്തു വിശാലമായ ഉദ്യാനങ്ങളും പ്രകാശമാനമായ ക്ലാസ് മുറികളും പഠനത്തിനാവശ്യമായ ലബോറട്ടറികളും ഒരു ബാസ്കറ്റ് ബോൾ കോർട്ടും രണ്ടു ഓഡിറ്റോറിങ്ങളും കുട്ടികളുടെ സർവാധോമുഖമായ വളർച്ചക്ക് സഹായകമായ മറ്റ് എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഡിയോ വിഷ്വൽ ലാബ്, ലാംഗ്വേജ് ലാബ്, സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേർട്ട് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

IT ക്ലബ്, മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സർവീസ് ക്ലബ്, നേച്ചർ ക്ലബ്, കൺസ്യൂമർ ക്ലബ്, എനർജി ക്ലബ് തുടങ്ങിയവ കൂടാതെ താഴെപറയുന്ന യൂണിറ്റുകളും ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് 
ജൂനിയർ റെഡ്ക്രോസ് 
NSS 
NCC 
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ

വഴികാട്ടി

{{#multimaps: 8.5010718,76.9628196| zoom=12 }}