ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം

ഏകദെശം ഏഴു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ക്ഷേത്രം ആറ്റിങ്ങലിന്റെ കിഴക്കു ആവണിഞ്ചേരി അഥവാ അവനവഞ്ചേരി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിന്റെ ഭക്തിഭാവമായി ഐശ്വര്യമായി നിലകൊള്ളുന്നു. എ ഡി 1300 നട്ടത് ദേവദരൻ ആവണിനട്ടുപിള്ള എന്ന വേണാട്ടുരാജാവിന്റെ പേരിൽനിന്നാണ് ആവണിഞ്ചേരി എന്ന പേര് ദേശത്തിനു ലഭിക്കുന്നത്. അത് പിൽക്കാലത്തു അവനവഞ്ചേരിയായ മാറി .കോട്ടക്ക് സമാനമായ മതിൽക്കെട്ടിനകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രദാനദേവൻ ശ്രീ പരമശിവനാണെങ്കിലും ക്ഷേത്രം അറിയപ്പെടുന്നത് ഉപദേവനായ ശ്രീ ഇണ്ടിളയപ്പന്റെ പേരിലാണ്. ഇണ്ടിളയപ്പൻ ശാസ്താവിന്റെ മറ്റൊരു രൂപമാണ്. പുഴയിൽ നിന്ന് ലഭിച്ചതാകയാൽ കോവിലിന്റെ മധ്യഭാഗം തുറസ്സായ് കാണുന്നു. അതിനുമുകളിലൂടെ മഴവെള്ളം ദേവനുമുകളിലായ് പതിക്കണം എന്നാണ് സങ്കൽപ്പം.ഓരോ അവനവഞ്ചേരിക്കാരുടെയും സ്വകാര്യ അഹങ്കാരമാണ് ഇണ്ടിളയപ്പന്റെ പുണ്യഭൂമിയിലാണ് ജനനം എന്നത്. ഇണ്ടൽനശിപ്പിക്കുന്ന -ഇല്ലാതാക്കുന്ന -ദുഃഖമകറ്റുന്ന ദേവനായ ശ്രീ ഇണ്ടിളയപ്പന്റെ പേരിൽ ക്ഷേത്രം ഇന്നും നിലനിൽക്കുന്നു. വീര മാർത്താണ്ഡവർമ്മ മഹാരാജാവ് പടയാളികളോടൊപ്പം താവളമടിച്ചിരുന്നത് ഈ പ്രേദേശത്താണെന്നു പറയപ്പെടുന്നു. ആദ്യം പനവേലിപ്പറമ്പിലായിരുന്നു ശ്രീ ഇണ്ടിളയപ്പൻ ഇരുന്നത്. കൂടുതൽ സൗകര്യപ്രദമായ ഉത്തമ സ്ഥാനം ആദിവാസിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കുവാൻ ആഗ്രഹിച്ചുകൊണ്ട് ആശ്രിതനായ ഭൂതത്താനെ സ്ഥലം കണ്ടുപിടിക്കുവാൻ നിയോഗിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭൂതത്താൻ മടങ്ങിയെത്തിയില്ല . ശ്രീ ഇണ്ടിളയപ്പൻ ആശ്രിതനായ ഭൂതത്താനെ അന്വഷിച്ചിറങ്ങി. ദേവന് വഴികാട്ടിയായിനടന്നതു ഒരു കറുത്ത നായയായിരുന്നു. ഇപ്പോൾ അവനവഞ്ചേരി ക്ഷേത്രമിരിക്കുന്ന സ്ഥാനത്തു ഭൂതത്താനെ ഉറങ്ങുതാത്തയ് കണ്ട ഇണ്ടിളയപ്പൻ ധിക്കാരിയായ ആശ്രിതനെ കാൽ കൊണ്ട് കോരിയെറിഞ്ഞു . ഭൂതത്താൻ വീണ സ്ഥലത്തെ ഭൂതത്താൻകാവ് എന്നറിയപ്പെടുന്നു. ശ്രീ ഇണ്ടിളയപ്പൻ ആ പവിത്രമായ സ്ഥാനത്തു ഇരുപ്പുറപ്പിച്ചു എന്ന് പുരാവൃത്തം. ക്ഷേത്രത്തിനോടുചേർന്നു വലിയ കുളമുണ്ട്. ഇണ്ടിളയപ്പന് വഴികാട്ടിയായ്‌ വന്ന നായയുടെ ഓർമ്മയ്ക്കായി ഉത്സവകാലത്തു അപൂർവം ക്ഷേത്രങ്ങളിൽ കാണുന്ന നയിവെയ്പ്പു എന്ന ചടങ്ങു ഇപ്പോഴും നേടത്തിപ്പോരുന്നു. ആറ്റിങ്ങലിലുള്ള വേളാർ -സമുദായക്കാർ നിർമ്മിക്കുന്ന കളിമൺ രൂപങ്ങൾ ഭക്തർ വാങ്ങി ഇണ്ടിളയപ്പന് നടയ്ക്കുവെയ്ക്കുകയെന്ന ചടങ്ങു ഇന്നുമുണ്ട്.

അവനവഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന പഴയ ഗ്രന്ഥശാല

അവനവഞ്ചേരി ക്ഷേത്രത്തിനു സമീപത്തുള്ള വാരിയത്ത് വീട്ടിൽ ജ്ഞാനോദയം എന്നപേരിൽ കുറേകാലം ഒരു വായനശാല പ്രവർത്തിച്ചിരുന്നു.അവനവഞ്ചേരി താക്കൂർകുന്നിൽ ഉദയ വായന ശാലയും ഉണ്ടായിരുന്നു. അവനവഞ്ചേരി അമ്പലത്തിന്റെ കിഴക്കുഭാഗത്തായ് അവനവഞ്ചേരി സ്റ്റോർ കോൺഗ്രസ് ഗ്രന്ഥശാല എന്നപേരിൽ ഒരെണ്ണം പ്രേവര്തിച്ചിരുന്നു.ഗ്രന്ഥശാലയിൽ വരികവരികസാഹജരെ സഹനസമരസമയമായി എന്ന പ്രൗഢ ഗംഭീരമായ സ്വാതന്ത്ര്യ സമര സന്ദേശഗാനം രചിച്ചു മലയാളികളെ ഹർഷപുളകിതരാക്കിയ അംശിനാരായണപിള്ള പ്രസംഗിച്ചിട്ടുണ്ട്.

യൂവജന സമാജം ഗ്രന്ഥശാല അവനവഞ്ചേരി

അവനവഞ്ചേരി തെരുവ് ജംഗ്‌ഷന്‌ സമീപത്തായി സ്വന്തം കേട്ടിടത്തിൽ കഴിഞ്ഞ അറുപതുവർഷമായി ഈ ഗ്രന്ഥശാല പ്രവർത്തിക്കുന്നു . നിരവധി സാമൂഹികസേവനങ്ങൾ നടത്തുന്ന ഗ്രന്ഥശാലയ്ക്ക് ഇപ്പോൾ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട് . ബാലവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനക്ലാസ് നടന്നു വരുന്നു . വനിതാവേദി പ്രവർത്തിക്കുന്നുണ്ട്. പലതവണ വൈദ്യ ശാസ്ത്ര ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

വിക്രംസാരാഭായ് ഗ്രന്ഥശാല ,അവനവഞ്ചേരി

അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ വിക്രംസാരാഭായ് ഗ്രന്ഥശാല എന്ന പേരിൽ ഒരെണ്ണം വാടകക്കെട്ടിടത്തിൽ 1970 -71 വർഷത്തിൽ ആരംഭിച്ച എന്നാൽ കുറെക്കാലംകഴിഞ്ഞു അതിന്റെ പ്രവർത്തനം മടങ്ങിപ്പോയി. ആറ്റിങ്ങൽ നിയമസഭയെ കുറെ പ്രാവശ്യം പ്രതിനിധികരിച്ച വക്കം പുരുഷോത്തമന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നഗരസഭാ വക ഭൂമിയിൽ നിർമ്മിച്ച പുതിയ കെട്ടിടം ഇന്നീ ലൈബ്രറിക്ക് സംഭവനചെയ്തിരിക്കുകയാണ്.

അവനവഞ്ചേരി മുരളിസ്മാരക ഗ്രന്ഥശാല, അവനവഞ്ചേരി

അവനവഞ്ചേരിയിൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അവനവഞ്ചേരി മുരളിയുടെ ആകസ്മിക നിര്യാണത്തെത്തുടർന്നു അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി രണ്ടായിരാമാണ്ടു ഡിസംബറിൽ സ്ഥാപിതമായതാണ് ഈ ഗ്രന്ഥശാല. അവനവാച്ചേരി ക്ഷേത്രത്തിനു സമീപമുള്ള രണ്ടു സെനറ്റ് സ്ഥലത്തു ഇരുനില കെട്ടിടം സ്വന്തമായുള്ള ഈ ഗ്രന്ഥശാലയിൽ ആറായിരത്തോളം പുസ്തകങ്ങളുണ്ട്. പ്രതേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.ബാലവേദി ,വനിതാവേദി ,കരിയർ ഗൈഡൻസ് , നൃത്തസംഗീതാഭ്യാസം എന്നിവ നടന്നുവരുന്നു.