ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പരിസ്ഥിതി ക്ലബ്ബ്-17

22:55, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്


പരിസ്ഥിതിക്ലബ്ബ് കൺവീനർ - ശ്രീമതി. സജീന


 
വൃക്ഷത്തൈകളുടെ വിതരണം - ചേരിയിൽ സുകുമാരൻ നായർ നിർവഹിക്കുന്നു

പ്രകൃതിസ്നേഹത്തിന്റെയും പരിസരശുചീകരണത്തിന്റെയും നല്ല പാഠങ്ങൾ ഏറ്റെടുത്തു കൊണ്ട് കോയിക്കൽ സ്കൂളിലും പരിസ്ഥിതി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ജൂൺ അഞ്ചിലെ ലോകപരിസ്ഥിദിനാഘോഷം കോയിക്കൽ സ്കൂളിലെ കുട്ടികൾക്ക് അവിസ്മരണീയമായിരുന്നു. ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിസ്ഥിതിദിനം ആചരിച്ചത്.
പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. പുതിയകാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥിസമൂഹത്തിനു കഴിയണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂളങ്കണത്തിൽ വേപ്പു മരത്തൈ നട്ടു കൊണ്ട് വൃക്ഷത്തൈനടീൽ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾ വരച്ച പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.സജീന എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.