ജി.എച്ച്. എസ്. എസ്. കൊട്ടോടി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2018

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 14 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2018 എന്ന താൾ ജി.എച്ച്. എസ്. എസ്. കൊട്ടോടി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2018 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

<ജി.എച്ച്. എസ്. എസ്. കൊട്ടോടി

നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഇത് ഫലപ്രാപ്തിയിലെത്തിക്കുന്നതിന്റെ മുന്നോടിയായി മുഴുവൻ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലും ദീർഘകാല കാഴ്ചപ്പാടോടുകൂടിയ സമഗ്ര ഗുണമേനമാ വിദ്യാലയ വികസന പദ്ധതിരൂപീകരിക്കണം.അക്കാദമിക മകവാണ് വിദ്യാലയ മികവ് എന്ന ആശയത്തിലൂന്നി വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകണം.ഇതിലേക്ക് നയിക്കുന്ന തരത്തിൽ ഭൗതികവും അക്കാദമികവും സാമൂഹികവുമായ മേഖലകളിലെ വികസനം സാധ്യമാക്കുന്നതിന് സഹായകമായ കർമ്മ പദ്ധതികൾ ഉൾക്കൊള്ളുന്ന തരത്തിലുള്ളതായിരിക്കണം വിദ്യാലയ വികസന പദ്ധതി.അദ്ധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ വിവിധ സർക്കാർ സർക്കാരിതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കാൻ കഴിയൂ.


കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അദ്ധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ കൂട്ടായിരുന്ന് വിദ്യാലയവികസന പദ്ധതി രൂപീകരിക്കുകയും വികസന സെമിനാർ നടത്തുകയുമുണ്ടായി.


പൊതുവിദ്യാലയ സംരക്ഷണ വലയം - പ്രതിജ്ഞ 2017 - 18

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനകർമ്മം ജനുവരി 27 രാവിലെ 11 മണിക്ക് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയനിർവ്വഹിക്കുന്നു.അതിന്റെ ഭാഗമായി കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പ്രദേശത്തെ ജനപ്രതിനിധികളെയും രക്ഷിതാക്കളെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന് സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു.ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ഇ പത്മാവതി പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം പി.പത്മാവതി പൊതുവിദ്യാലയ സംരക്ഷണ പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുന്നു.