സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/വിദ്യാരംഗം-17
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആചരിച്ചു. ജൂൺ പത്തൊമ്പതാം തിയതി കവി ചന്തിരൂർ ദിവാകരൻ ഉൽഘാടനം നിർവഹിച്ചു . വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജൂലൈ ഏഴാം തിയതി ഉച്ചതിരിഞ്ഞു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കവിയും പൂർവ്വവിദ്യാർത്ഥിയുമായ ഡോ .കോടുവേലി ശിവദാസൻപിള്ള സാഹിത്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക കെ.എ. ആനി സ്വാഗതം ആശംസിച്ചു .ജനപ്രതിനിധി ശ്രീ.കെ.എ. ജോളി ആശംസ അറിയിച്ചു. കുട്ടികളുടെ നാടൻ പാട്ടും മികവുപുലർത്തിയ വിദ്യാർത്ഥികളെ അനുമോദിക്കലും ഉണ്ടായിരുന്നു.ഡെപ്യൂട്ടി എച്ച്. എം ആനിമോൾ നന്ദിപറഞ്ഞു.ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളായിരിക്കും.. ഒക്ടോബർ പതിനൊന്നാം തിയതി തുറവൂർ ബിആർസിയിൽ നടന്ന സാഹിത്യ സെമിനാറിൽ എട്ടാം ക്‌ളാസിൽ പഠിക്കുന്ന അശ്വിൻ പങ്കെടുത്തു.