എസ് എൻ വി എൽ പി എസ് തുമ്പോളി
എസ് എൻ വി എൽ പി എസ് തുമ്പോളി | |
---|---|
വിലാസം | |
THUMPOLY തുമ്പോളി -പി.ഒ, ആലപ്പുഴ , , THUMPOLY 688008 | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 9446018902 |
ഇമെയിൽ | snvlpschool99@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35224 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം. യമുന |
അവസാനം തിരുത്തിയത് | |
09-08-2018 | Snvlpsthumpoly |
................................
ചരിത്രം
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്‌ഷന് സമീപം 1945 ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ് മുറികളും ഓഫീസും ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം. കൂടാതെ 2 ക്ലാസ് മുറികളുള്ള സുനാമി കെട്ടിടവും നിലവിലുണ്ട്. ജില്ലയിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ നേഴ്സറി നമ്മുടേതാണ്... രണ്ടായിരത്തി നോടടുത്ത് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളോട് കൂടിയ അതിവിപുലമായ ലൈബ്രറി... ടൈൽ ഇട്ട് മനോഹരങ്ങൾ ആക്കിയ 5 ഡിജിറ്റൽ ക്ലാസ് മുറികൾ... സമ്പൂർണ wifi.... Printer, Copier, Scanner തുടങ്ങിയവയും സ്കൂളിന് ഉണ്ട്.... നഗരസഭ നൽകിയ R0 plant ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
= മുൻ സാരഥികൾ
സ്കൂളിന്റെ മാനേജർമാർ ശ്രീ കളത്തിൽ തമ്പി കെ റ്റി ഭാസ്കരൻ കെ ഇ സാവിത്രിയമ്മ ശ്രീ കെബി പ്രേംനാഥ് തുടങ്ങിയവരും ശ്രീ കരുണാകരൻ ശ്രീ വാസുദേവ പണിക്കർ ശ്രീമതി എം ടി മീനാക്ഷി കുട്ടിയമ്മ ശ്രീമതി കെ കെ ചെല്ലമ്മ ശ്രീമതി എം യമുന തുടങ്ങിയവർ പ്രഥാന അധ്യാപകരുമാണ്
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ വാസുദേവ കുറിപ്പ് ശ്രീ നടരാജൻ ശ്രീമതി വിശാലാക്ഷി അമ്മ ശ്രീമതി നളിനി ശ്രീമതി പൊന്നമ്മ ശ്രീമതി മീനാക്ഷി ക്കുട്ടി അമ്മ ശ്രീമതി ദാക്ഷായണി അമ്മ ശ്രീമതി രാജമ്മ ശ്രീ സൈനുദ്ദീൻ ശ്രീമതി ജോളി ശ്രീമതി മിനി വാസുദേവൻ ശ്രീമതി ശ്രീലത ശ്രീമതി എലിസബത്ത്
നേട്ടങ്ങൾ
100 % സാക്ഷര വിദ്യാലയം.. ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം.. രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ്.. പ്രവർത്തി പരിചയ മേളയിൽ റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു.. പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തി നടത്തുന്ന പ്രത്യേക ക്ലാസുകൾ മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് വിഗ്ലീഷ് ഹലോ ഇംഗ്ലീഷ് തുടങ്ങിയ പദ്ധതികൾ ക്ലാസ് റൂം ലൈബ്രറികൾ ആഴ്ചയിൽ 5 ദിവസത്തെ ചിട്ടയായ അസംബ്ലി.. അഞ്ച് വർഷങ്ങളോളമായ ഭാഷാ (ഇഗ്ലീഷ്, മലയാളം, ഹിന്ദി) അസംബ്ലികൾ.. ദിനാചരണങ്ങൾ അതിന്റെ പ്രധാന്യത്തോടെ നടത്തുന്നു.. കായിക പരിശീലനം .. പൂർവ്വ വിദ്യാർത്ഥികൾ കൂടിപങ്കെടുക്കുന്ന അതിവിപുലമായ നാടിന്റെ തന്നെ ഉത്സവമായ സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങി അക്കാദമിക നേട്ടങ്ങളും
ജില്ലയിലെ ആദ്യ ഡിജിറ്റൽ നേഴ്സറി രണ്ടായിരത്തോളം ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.... 5 ഡിജിറ്റൽ ക്ലാസ്റൂം എന്നീ ഭൗതിക നേട്ടങ്ങളും അഭിമാനമാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ശ്രീ P ജ്യോതിസ് (സമുന്നതനായ സാമൂഹ്യ-രാഷ്ടീയ പ്രവർത്തകൻ) VP ഗോപി ( റിട്ട:ഫയർ ഓഫീസർ) ആലപ്പി സരസൻ (സംഗീതസംവിധായകൻ) ശ്രീമതി പരിമളകുമാരി (റിട്ട: RDO) ശ്രീ AKB കുമാർ (ഗ്ലോബൽ പീസ് പാലസ് സ്ഥാപകൽ) ശ്രീ ബാബു ആന്റെണി ( പ്രശസ്ത നാടക കൃത്ത്) ആലപ്പി സുരേഷ് (ഗായകൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.5217393,76.32607 |zoom=13}}