ജി.എച്ച്.എസ് .,മറയൂർ.

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ് .,മറയൂർ.
വിലാസം
മറയൂർ

സഹായഗിരി പി.ഒ,
ഇടുക്കി
,
685 620
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04865 - 252451
ഇമെയിൽghssmarayoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലഡിഇഒ കട്ടപ്പന | കട്ടപ്പന]]]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ത​മിഴ‍
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻശ്രി. എം. ചന്ദ്രകലാധരൻ
അവസാനം തിരുത്തിയത്
30-12-2021Abhaykallar

വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



itschoolകണ്ണി തലക്കെട്ട്

ചരിത്രം

സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-ൽ അനുവാദം നൽകി.

ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചു. സ്ഥിരം സംവിധാനം രൂപപ്പെടുത്തുവാനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജോസ് മുണ്ടച്ചൻ എന്ന ആളുടെ സ്പോൺസർഷിപ്പിൽ ഗവൺമെന്റ് അനുവദിച്ച സ്ക്കൂൾ ഇന്ന് ഇരിക്കുന്ന സ്ഥലത്തിന് സമീപം ഓലപ്പുരയിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തു.

സ്ക്കൂൾ ആരംഭിച്ചപ്പോൾ മൂന്നാർ സ്ക്കൂളിലെ അദ്ധ്യാപകന് ഈ സ്ക്കൂലിന്റെ പ്രധാന ചുമതല വഹിച്ചിരുന്നത്. 8,9 ക്ലാസ്സുകളിലായി 26 കുട്ടികളും മലയാള തമിഴ് വിഭാഗങ്ങളിലായി 3 അദ്ധ്യാപകരുമാന് ആദ്യം ഉണ്ടായിരുന്നത്.

1976 – ൽ 11 പേർ അടങ്ങുന്ന ആദ്യ എസ്. എസ്.എൽ. സി. ബാച്ച് മൂന്നാർ ഹൈസ്ക്കൂളിൽ പരീക്ഷ എഴുതി. അതിൽ 7 പേർ വിജയിച്ചു. നാട്ടുക്കാരുടെ കൂട്ടായ്മയിലും പരിശ്രമത്തിലും ഇന്നത്തെ സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതുയർത്തിയതോടുകൂടി സ്ക്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറി. മറയൂർ ഗ്രാമപ്പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ശ്രി. രാമസ്വാമിപിള്ളയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

2003-04 അദ്ധ്യായന വർഷം മുതൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സയൻസ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം. പച്ചവിരിച്ച മലനിരകൾക്കിടയിൽ പ്രഭതൂകി നിൽക്കുന്നതും പഞ്ചപാണ്ഡവൻമാരുടെ പാദസ്പർശം ഏറ്റതും കേരളത്തിന്റെ സപ്തവിസ്മയങ്ങളിൽ ഒന്നായ മുനിയറകളുള്ളതുമായ നാടാന് *മറയൂർ*.

കേരളത്തിന്റെ പശ്വിമഘട്ടത്തിൽ കിഴക്കൻ ചെരുവിൽ ആനമലയുടെ താഴ്വരയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്നു. പട്ടുവിരിച്ച പുണ്യഭൂമികുഞ്ഞിളം കാറ്റിൽ ആടികളിക്കുന്ന സസ്യങ്ങളും കള കളമൊഴുകുന്ന കാട്ടരുവികളും നിറഞ്ഞ നാട്.

മറയൂർ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്. പണ്ട പാണ്ഡവൻമാർ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂർ എന്ന പേരിലറിയപ്പെട്ടത്. പാണ്ഡവന്മാർ 5 പേരായതിനാൽ അഞ്ചുനാട് എന്നും പേരുണ്ട്. കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒന്നായ പാമ്പാർ, 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലകറിഞ്ഞി, മറയൂർ ശർക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാൽ പ്രസിദ്ധമാണ് മറയൂർ. ആദിമ ഗോത്രവർഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങൾക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകൾ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.

ജാതി, മത വർഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനിൽക്കുന്നത്. ഇത് പുതിയതായി നിർമ്മിച്ചതല്ല. പ്രാചീന കാലം മുതൽക്കെ ഇവിടെ ഉണ്ടായിരുന്നതാണ്. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.
itschool
general education

ഭൗതികസൗകര്യങ്ങൾ

മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ *മുനിയറകൾ* നിറഞ്ഞ മലയുടെ താഴ്വാരത്തിൽ മൂന്ന് ഏക്കർ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര, കുടിവെള്ളകിണർ, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയിൽ പഠന സൗകര്യത്തിന് ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി
* പച്ചക്കറി കൃഷി  
*  ക്ലാസ് മാഗസിൻ.
*  മുനിയറ സംരക്ഷണം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എന്. ജീ. സി.(NATIONAL GREEN COPS)
* TEENS' CLUB

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

T T Joseph
Usha henry Joseph- President Marayoor Grama Panchayath
Usha Thambidurai- Vice President Marayoor Grama Panchayath <img src=/root/Images9/water.jpg>Water.jpg&action=edit&redlink=1" class="new" title="ചിത്രം:Water.jpg

വഴികാട്ടി

<googlemap version="0.9" lat="10.590421" lon="77.360229" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.331132, 77.272339

10.30411, 77.23114 11.02208, 77.330017 </googlemap> |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മൂന്നാർ ഉടുമൽപേട്ട് സംസ്ഥാനാനന്തര റോഡിൽ 40 കി.മി. അകലെ മറയൂർ ടൗണിൽനിന്ന് 5 കി.മി. മാറി കാന്തല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
  • നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് 175 കി.മി. ദൂരം.

|}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.,മറയൂർ.&oldid=1158251" എന്ന താളിൽനിന്ന് ശേഖരിച്ചത്