ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ | |
---|---|
വിലാസം | |
കൊല്ലം പി.ഒ, , കൊല്ലം 691011 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1967 |
വിവരങ്ങൾ | |
ഫോൺ | 04742729456 |
ഇമെയിൽ | 41080kollam@gmail.com |
വെബ്‍സൈറ്റ് | http://gvhssmakkaraparamba.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41080 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നിഷ |
പ്രധാന അദ്ധ്യാപകൻ | ജമീലത്. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റർകിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് വാളത്തുംഗൽ'. "വാളത്തുംഗൽ ഗേൾസ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1867-ൽ ആണ് സർക്കാർ ഇവിടെ ഒരു നാട്ടുഭാഷാവിദ്യാലയംആരംഭിച്ചത്. വളർച്ചയുടെഒരുഘട്ടത്തിൽ അത് ഏഴാം ക്ലാസ്സുവരെയുള്ള വെർണ്ണാക്കുലർമിഡിൽ സ്കൂൾആയിരുന്നു.1948-ൽ തിരുവിതാംകൂറിൽജനകീയസർക്കാർ വന്നപ്പോൾവെർണ്ണാക്കുലർമിഡിൽ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയിൽ അദ്ധ്യായനം നടത്തുന്നമിഡിൽ സ്കൂളാക്കി. സ്കൂൾവിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു. നാട്ടുകാരുടെ സഹകരണവും അദ്ധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണമനോഭാവവും ഒത്തുചേർന്നപ്പോൾ സ്കൂളിൻറെ യശസ്സ് ഉയർന്നു. സർക്കോരും നാട്ടുകാരും ചേർന്ന് നിർമ്മിച്ച കെട്ടിടങ്ങൾ തികയാതെ വന്നപ്പോൾ പന
ബും ഓലയും മുളയും കൊണ്ടുള്ള താത്കാലിക ഷെഡുകൾ കെട്ടിയുണ്ടാക്കി. ആറു ക്ലാസുകൾ വീതം നടത്താവുന്ന ഏഴു ഷെഡുകൾ കെട്ടിയിട്ടും കുട്ടികളെ ഉള് ്കൊള്ളാൻ കഴിഞ്ഞില്ല. നാലായിരത്തിലധികം കുട്ടികളായപ്പോൾ സെഷണൽ സിസ്റ്റം ഏർ പ്പെടുത്തി. കാലത്തു ഹൈസ്കൂൾ വിഭാഗവും ഉച്ചതിരിഞ്ഞ് U.P. വിഭാഗവും പ്രവർത്തിക്കുവാൻ തുടങ്ങി. 1964 ൽ ബോയ്സ്, ഗേൾസ്, പ്രൈമറി എന്ന നിലയിൽ ഭരണവിഭജനം നടത്തിയെങ്കിലും മൂന്നും ഒരേകോമ്പൊണ്ടിൽത്തന്നെ 1968 വര പ്രവർത്തിച്ചു.
1969 ൽ പ്രൈമറിക്കും ഗേൾസ് സ്കൂളിനുംപ്രത്യേകം കോമ്പൊണ്ടും കെട്ടിടങ്ങളും ലഭിച്ചു. 2000-ത്തിൽ വൊക്കേഷണൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു. PTA യുടേയും നാട്ടുകാരുടേയും കഠിനമായ അദ്ധ്വാനം ഇതിന് പിന്നിൽ ഉണ്ടായിരുന്നു. അഗ്രികൾച്ചർ, MLT, എന്ന രണ്ട് തൊഴിൽ പരിശീലനമാണ് ഇവിടെ നടക്കുന്നത്. 137 വർഷങ്ങൾക്ക് മുൻപ് പിറന്ന ഒരു സരസ്വതീ ക്ഷേത്രം മൂന്ന് കൈവഴികളിലായി പിരിഞ്ഞ് രൂപപ്പെട്ടഇ വിദ്യാലയസമുച്ചയം ഈനാടിൻറെ ഐശ്വര്യഗോപുരങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ് കൺവീനർ - രാഖീ അംബി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഇംഗ്ലീഷ് ക്ലബ്- റൂബി
മാത്‍സ് ക്ലബ് - വിദ്യ മോൾ
ഐടി ക്ലബ് - ബിന്ദു.ബി
സയൻസ് ക്ലബ്- മിനി.വി
സോഷ്യൽ സയൻസ് ക്ലബ് - ആനീസ് മൻസൂർമ. എ.സ്
എനർജി ക്ലബ് - ശാന്തകുമാരി അമ്മ
= മാനേജ്മെന്റ് =
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
- രാഘവൻ പിള്ള സർ
- സരസ്വതി ടീച്ചർ
- ജയശ്രീ ടീച്ചർ
- നിർമല ടീച്ചർ
- ഗിരീഷ് കുമാർ സർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
NH 47 നിന്നും 4 കി.മി. അകലത്തായി പ്ള്ളീമ്മൂക്ക് -തിരുമുക്കു - കൂട്ടികട റോഡിൽ "വാളത്തുംഗൽ" എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="8.858056" lon="76.628153" zoom="18" width="300" height="300" selector="no" controls="none"> 8.85838, 76.628244 ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ </googlemap>
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41080
- 1967ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ