LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

2018-'19 അക്കാദമിക വർഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചത് മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് വിദ്യാലയത്തിൽ ഉള്ളത്.  25 ൽ അധികം ലാപ്‌ടോപ്പുകളുള്ള മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ഭംഗിയായി നടത്താൻ സഹായിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്,  അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. നിലവിൽ 2021 -'24 ബാച്ചിൽ 34 കുട്ടികളും, 2022-'25 ബാച്ചിൽ 27 കുട്ടികളും, 2023-'26 ബാച്ചിൽ 25 കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഓരോ ക്ലാസ്സിലുമുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസുകൾ നല്ലരീതിയിൽ ഉപയോഗിക്കുന്നതിനു അധ്യാപകരെ സഹായിക്കുന്നു.

ഡിജിറ്റൽ മാഗസിൻ 2019

Home2026-27
  Archive     2022-23   2023-24   2024-25   2025-26  


2025-'26

സമ്മർ ക്യാമ്പ്

2025 -26 അക്കാദമിക വ‌‌‍‍ർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.

 
സമ്മർ ക്യാമ്പിൽ കാമറ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു.






പ്രവേശനോത്സവം

2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു.

 
പ്രവേശനോൽസവം ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റ് ചെയ്യുന്നു.




Rotine Class for 2024-'27 Batch

2024-'27 ബാച്ചിന്റെ റൂട്ടീൻ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിച്ചു.

വായനദിനം

2025 വർഷത്തെ വായനാദിനം സ്കൂളിൽ എല്ലാ ക്ലബ്ബുകളും വൈവിധ്യമാർന്ന രീതിയിൽ ആഘോഷിച്ചു. ലിറ്റിൽ കൈറ്റ്സ് ഒരു ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കൂടാതെ വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനു വരാന്തകളിലും ലൈബ്രറിയിലും ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കി പതിപ്പിച്ചു.

 
വായനദിന പോസ്റ്റർ




Orientation Class

2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ പരിശീലനം നൽകി.

 
പ്രവേശന പരീക്ഷ പരിശീലനം

പ്രവേശന പരീക്ഷ

2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 2025 ജൂൺ 25 കമ്പ്യൂട്ടർ ലാബിൽ വെച്ച നടത്തി. 57 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.2024-'27 ബാച്ചിലെ കുട്ടികൾ പരീക്ഷകൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികളെ ലാബിൽ എത്തിക്കുന്നതിനും അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമെല്ലാം കൈറ്റ് മെന്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്നു.

 
പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ സൈൻ ചെയ്യിക്കുന്നു.