കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45333 (സംവാദം | സംഭാവനകൾ) (സ്ക്കൂള്‍ ചരിത്രം)
കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം
വിലാസം
കുറിച്ചിത്താനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-201745333





ചരിത്രം

കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തെ അത്യുന്നത പദവികൾഅലങ്കരിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരാണ് . മുൻ രാഷ്‌ട്രപതി ശ്രീ. കെ. ആർ . നാരായണൻ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ആയിരുന്ന സ്വാമി സിദ്ധിനാഥാനന്ദ, തലശ്ശേരി രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ കോട്ടയം രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് റിട്ടയേർഡ് എയർമാർഷൽ ശ്രീ. പി. മധുസൂദനൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. 1977 -ൽ ശ്രീ . കെ. ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം വിദ്യാലയത്തിൽ സന്ദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാലയത്തിന് 'കെ . ആർ . നാരായണൻ ഗവ. എൽ. പി. സ്കൂൾ ' എന്ന് പുനർ നാമകരണം ചെയ്തു. KARM MUMBI എന്നയാൾ ശ്രീ. കെ. ആർ. നാരായണനോടുള്ള സ്നേഹസൂചകമായി ലൈബ്രറി കെട്ടിടം പണികഴിപ്പിച്ചു തന്നു. ശ്രീ. കെ. ആർ. നാരായണൻ സ്കോളർഷിപ്പും ശ്രദ്ധേയമാണ്. 1 ,2 ,3 ,4 ക്ലാസുകളിലെ ഏറ്റവും സമർത്ഥരായ കുട്ടികൾക്ക് പ്രത്യേകം മത്സരപ്പരീക്ഷകൾ നടത്തി സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നു. ഏറ്റവും സമർത്ഥരായ ഒരു ആൺ കുട്ടി,ഒരു പെൺ കുട്ടി , പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാൺകുട്ടി ഒരു പെൺകുട്ടി ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടി എന്നിങ്ങനെയാണ് മാനദണ്ഡം . പൂർവ്വ വിദ്യാർത്ഥിയും പൊതുപ്രവർത്തകനായ ശ്രീ. ഉഴവൂർ വിജയന്‍റെയും മോൻസ് ജോസഫ് എം . എൽ .എ.യുടെയും ശ്രമഫലമായി 2010-11 അദ്ധ്യായന വർഷത്തിൽ വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുകയും ഉദ്‌ഘാടനം ശ്രീ. കെ. എം. മാണി എം. എൽ. എ. നിർവ്വഹിക്കുകയും ചെയ്തു. അറിവിന്‍റെയും സംസ്കാരത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അണയാത്ത പ്രകാശം ചൊരിയുവാൻ കഠിനാധ്വാനം ചെയ്ത പൂർവ്വികരുടെ സ്മരണകൾ ഈ സ്കൂളിന് പുതു ചൈതന്യം പകരട്ടെ. .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികള്‍,കെ. ആ‍ര്‍. നാരായണന്‍ സ്മാരകം, പ്രധാനാദ്ധ്യാപകന്‍റെ മുറി, കമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയന്‍സ് ലാബ്, കാര്‍ഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ മുന്‍തൂക്കം കൊടുക്കുന്നു. ഇതിന്‍റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരങ്ങള്‍, പ്രസംഗമത്സരങ്ങള്‍, വിവിധതരം മേളകള്‍ എന്നിവയും നടത്തുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും പ്രൊജെക്ടര്‍ എല്‍. സി. ഡി. ഒരെണ്ണവും ഉണ്ട്. രണ്ട് ക്ലാസ്സ് മുറികള്‍ റാമ്പോടുകൂടിയതും ഒരു ക്ലാസ്സ്മുറിയില്‍ റാമ്പ് വിത്ത് ഹാന്‍ഡ് റെയിലും ഉണ്ട്. മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെ സ്കൂളില്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ കാര്‍ഷിക ക്ലമ്പിന്‍റെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.ഉച്ചഭക്ഷണ പരിപാടിയിലൂടെ ഉച്ചഭക്ഷണത്തിനര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പോഷകസമൃദ്ധമായ ആഹാരം ഉറപ്പുവരുത്തുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കട്ടികള്‍ക്കും രണ്ട് യൂണീറ്റ് വീതം ടോയ്‌ലറ്റുകള്‍ ഉണ്ട്.ശുദ്ധവും സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതുമായ കുടിവെള്ളത്തിന് കിണര്‍ സ്കൂള്‍ മുറ്റത്തുണ്ട്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

'സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. '06/06/2016 ------ സുജ പി. ജോണ്‍
  2. 12/06/2015-6/06/2016 - ഷൈല സേവ്യര്‍'
  3. 14/11/2014-02/06/2015--ആലീസ് കെ. വി.
  4. 07/2009-31/03/2009--ജോര്‍ജ്ജ് ഫിലിപ്പ്
  5. 01/06/2006-31/03/2009--സി.പി. വാസന്തിയമ്മ
  6. 02/06/2004-31/03/2006--എന്‍. ജെ. ഏലിയാമ്മ
  7. 11/04/2003-31/03/2004--മോളിക്കുട്ടി മാത്യു
  8. -2001- 31/03/2003---വി. ജി. രവീന്ദ്രനാഥന്‍ നായര്‍
  9. മേരി മാത്യു
  10. 13/04/1993-- എ൦. എന്‍. രാജമ്മ
  11. 07/04/1987-31/03/1993--എ൦. ജി. ചന്ദ്രശേഖരന്‍ നായര്‍
  12. 23/04/1986-06/04/1987--സി. കെ. വാസുക്കുട്ടി
  13. 08/08/1977-31/03/1986--പി. എസ്സ്. സിറിയക്
  14. 01/04/1977-31/03/1977--റ്റി. റ്റി. ജോസഫ്
  15. 06/06/1972--വി. കെ. നാരായണന്‍

'

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ.നാരായണൻ
  • സ്വാമി സിദ്ധിനാഥാനന്ദ
  • മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ
  • മാർ മാത്യു മൂലക്കാട്ട്
  • റിട്ടയേർഡ് എയർമാർഷൽ- ശ്രീ. പി. മധുസൂദനൻ

വഴികാട്ടി

കെ ആര്‍ നാരായണന്‍ ജി എല്‍ പി എസ്സ് കുറിച്ചിത്താനം