ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 16-08-2025 | 9349092439 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ്. പീച്ചിയിൽ പ്രവേശനോത്സവം


ജിഎച്ച്എസ്എസ് പീച്ചി സ്കൂളിലെ ജൂൺ 5 പരിസ്ഥിതി ദിനാചരണം പീച്ചി വാർഡ് മെമ്പർ ശ്രീ ബാബു തോമസ് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ കുമാരി രേഷ്മ സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ഹംസ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ രവീന്ദ്രൻ സി സ്വാഗതം ആശംസിച്ചു. സ്കൂൾ ഇക്കോ ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ, എസ് പി സി കോഡിനേറ്റർ അനീഷ ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഹരിതസമേതം പരിപാടിയുടെ ഭാഗമായി കുട്ടികൾ മുന്നൂറോളം വിത്തുപന്തുകൾ തയ്യാറാക്കി നിക്ഷേപിച്ചു.
പ്രവേശന പരീക്ഷ

ജൂൺ ഇരുപത്തിയഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുനിൽ ടി പി യുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു. തലേ ദിവസം SITC യുടെ സഹായത്തോടെസോഫ്റ്റ്വെയറുകൾ ഇൻസ്റ്റോൾ ചെയ്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ മൂന്നുമണിയോടുകൂടി അവസാനിച്ചു. 33 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. SPC യിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി 26 അംഗങ്ങളെ തെരഞ്ഞെടുത്തു.