ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്. എച്ച്. എസ്സ്. മേലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayary23011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവവും വിജയോത്സവവും സംയുക്തമായി ആഘോഷിച്ചു. പുതിയതായി വിദ്യാലയത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സാഘോഷം വരവേറ്റു. മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചു. പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം എസ് സുനിത നിർവഹിച്ചു. മാനേജർ റവ.ഫാദർ ടോമി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഈ വർഷം മുതൽ സമഗ്ര ഗുണമേന്മ പദ്ധതി നടപ്പാക്കുകയാണ് . എസ്എസ്എൽസി വിജയോത്സവം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിക്ടോറിയ ഡേവിസ്,SSLC ക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് നിർവഹിച്ചു.വാർഡ് മെമ്പർ ജാൻസി പൗലോസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ പോളി പുളിക്കൻ,പിടിഎ പ്രസിഡന്റ് ശ്രീ ബെന്നി ടി ഒ, പ്രിൻസിപ്പൽ ഡോക്ടർ മേഴ്സി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റർ സോണി സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി എലിസബത്ത് മോസ് നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം നമ്മുടെ വിദ്യാലയം അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് ആചരിക്കുകയുണ്ടായി. വിദ്യാലയത്തിലെ ഗൈഡ്സ്, റെഡ് ക്രോസ് അംഗങ്ങളാണ് ഇതിനു നേതൃത്വം നൽകിയത്. ഗൈഡ്സ്, റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു.പരിസ്ഥിതി ദിന ബോധവൽകരണ ക്ലാസ്സും, പോസ്റ്റർ മൽസരവും സംഘടിപ്പിച്ചു.

വായനാദിനം