ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരിവിരുദ്ധ ദിനം ജൂൺ 26

സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നയപ്രഖ്യാപനവും 2025 ജൂൺ 26 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.

തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് നിർദേശങ്ങൾ നൽകി.

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഉദ്യോഗസ്ഥർ സ്കൂളിലെത്തി ലഹരിക്കെതിരേ കുട്ടികൾക്ക് ക്ലാസ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രർ മെർലിക്കുട്ടി ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.

കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്തു.

സ്കൂൾ പ്രവേശനോത്സവം 2025 - 26

പ്രവേശനോത്സവം 2025-26

2025 - 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 9 ന് സ്കൂൾ മാനേജർ റവ.ഫാ. ജേക്കബ് കാട്ടടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ആശംസകളർപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കും മറ്റ് വിവിധ ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

പുതുതായി സ്കൂളിലേക്ക് ചേർന്ന കുട്ടികൾക്ക് സെൽഫി പോയിൻ്റും തയ്യാറാക്കിയിരുന്നു.