lkആപറ്റിറ്റ്യൂഡ് ടെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് ആപറ്റിറ്റ്യൂഡ് ടെസ്റ്റ് 2025 -28 ബാച്ച്

2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ലിറ്റിൽ കൈറ്റ്സ് ആപറ്റിറ്റ്യൂഡ് ടെസ്റ്റ് ജൂൺ 25 തീയതി നടത്താനായി തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസിലെ കുട്ടികൾ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാക്കിയ പ്രമോഷണൽ വീഡിയോ വളരെ പ്രശംസ പിടിച്ചു പറ്റി.സ്കൂളിന് അകത്തും പുറത്തും ഏറെ പ്രശംസ ഏറ്റുവാങ്ങിയ പ്രമോഷണൽ വീഡിയോ ആയിരുന്നു അത് . ജൂൺ 25ന് നടന്ന ആപ്റ്റിറ്റ്യൂട് ടെസ്റ്റിൽ 66 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 65 കുട്ടികളും പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്യുകയും ചെയ്തു. 56 കുട്ടികൾ ക്വാളിഫൈ ചെയ്തു.