സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2024-25
അരുവിയോട് സെന്റ് റീത്താസ് യു .പി സ്കൂൾ പ്രവേശനോത്സവം കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .യു ലേഖറാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് .വി അധ്യക്ഷത വഹിച്ചു .മരുതൂർ വാർഡ് മെമ്പർ അഡ്വ ആശ പ്രദീപ് സ്കൂൾ ഡെവലപ്മെന്റ് കമ്മിറ്റീ ചെയർമാൻ ശ്രീ .ഹഫീസ് എന്നിവർ സംസാരിച്ചു. വർണ്ണശബളമായ ഉദ്ഘാടനത്തിനുശേഷം കുട്ടികൾക്ക് മധുരം നൽകുകയും സ്കൂൾ മാഗസിൻ വിതരണം ചെയ്യുകയും ചെയ്തു . അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പേപ്പട്ടി വിഷ പ്രതിരോധബോധവൽക്കരണം
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ Gov. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ ,മെഡിക്കൽ വിദഗ്ധർ എന്നിവർ അടങ്ങിയ സംഘം സ്കൂളിലെത്തുകയും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി കുട്ടികളെ ബോധവൽക്കരിക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
അരുവിയോട് സെന്റ് റീത്താസ് യു .പി സ്കൂളിൽ 78മത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .ഹെഡ്മാസ്റ്റർ ശ്രീ .ജോസഫ് ഈപ്പൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു.,പി ടി എ പ്രസിഡൻറ് ശ്രീ .സന്തോഷ് .വി , വൈസ് പ്രസിഡന്റുമാരായ ശ്രീ .ബിജു ,ശ്രീമതി .സരിത , ശ്രീമതി നീനാ വർഗീസ് എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു . ദേശഭക്തി ഗാനം കുട്ടികൾ ആലപിക്കുകയും ,സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചു വരികയും ചെയ്തു .