2025 -26 അധ്യായ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 2025 ജൂൺ 25ന് GMHSS CU CAMPUS നടന്നു. രജിസ്റ്റർ ചെയ്ത 127 വിദ്യാർത്ഥികളിൽ 121 പേർ പരീക്ഷാ ദിവസം രാവിലെ 9 .30 ന് തന്നെ ഹാജരായി. പരീക്ഷ രാവിലെ 9 .30 മുതൽ 1.00pm വരെ നടന്നു. 6 കുട്ടികൾ ഹാജരായില്ല .കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടന്നത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 20 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർത്ഥികളെ പ്രത്യേക ബാച്ചുകൾ ആയി തിരിച്ചാണ് പരീക്ഷ നടത്തിയത് . പരീക്ഷാഹാളിൽ ഹെഡ്മിസ്ട്രസ് സുമ ടീച്ചറുടെ സാന്നിധ്യം ശ്രദ്ധേയമായി. SITC ബഷീർ സർ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ ,പ്രിയ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് തന്നെ പരീക്ഷ പൂർത്തിയാക്കി. പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് അഭിരുചി പരീക്ഷയുടെ മോഡൽ ടെസ്റ്റ് കൊടുത്തതുകൊണ്ട് തന്നെ കുട്ടികൾ നല്ല ആത്മവിശ്വാസത്തോടുകൂടിയാണ് ഇപ്രാവശ്യം പരീക്ഷയെഴുതിയത്.
ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്
ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്
ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്
.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .