സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ലീഡർരരരരര
ഡെപ്യൂട്ടി ലീഡർരരരര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
25-06-2025CKLatheef

പ്രവേശന പരീക്ഷ

2025-2028 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ചേ‍‍‍ർക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രവേശനോത്സവദിവസം ലിറ്റിൽകൈറ്റ്സ് ക്ലബ്ബിനെ പരിചയപ്പെടുത്തി കൈറ്റ്മാസ്റ്റർ സംസാരിച്ചു. തുടർന്ന് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ ഉദ്ദേശിക്കുന്നവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അംഗങ്ങളും രക്ഷിതാക്കളും ഒപ്പിട്ട അപേക്ഷ ഓഫീസിൽ സ്വീകരിച്ചു. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷിച്ച മുഴുവൻ അംഗങ്ങൾക്കും ഈ വർഷം ആദ്യമായി മോഡൽപരീക്ഷ നടത്തി. സ്കൂളിൽ ആകെ ഈ വർഷം എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളുടെ 60 ശതമാനത്തിനടുത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ അപേക്ഷിച്ചു.

ജൂൺ 25 ന് ആയിരുന്നു സംസ്ഥാന വ്യാപകമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടന്നത്. കഴിഞ്ഞ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് മോഡൽ പരീക്ഷക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും കമ്പ്യൂട്ടറുകൾ സജ്ജമാക്കിയത്. മോഡൽ പരീക്ഷക്കായി 20 ലാപ്പ്ടോപ്പുകളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 27 ലാപ്പ്ടോപ്പുകളും പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തത്.

കൈറ്റ്മാസ്റ്റർ, ജോയിന്റ് എസ്.ഐ.ടി.സി. ഉണ്ണികൃക്ഷണൻ, മുൻ എസ്.ഐ.ടി.സി വിജീഷ്, നിഷ കെ പി. എന്നീ ടീച്ചർമാർ നേതൃത്വം നൽകുകയും നിലവിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സഹായിക്കുകയും ചെയ്തു. 170 അപേക്ഷകരിൽ നിന്ന് 146 പരീക്ഷക്ക് ഹാജറായി. രാവിലെ 9:30 ന് ആരംഭിച്ച ടെസ്റ്റ് 3:30 ഓടെ അവസാനിച്ചു. വൈക്കുന്നേരം 5:30 ഓടെ എക്സാം ഫയലുകൾ സൈറ്റിൽ അപ്‍ലോഡ് ചെയ്തു. ഹെഡ്മാസ്റ്റർ അസഫലി പരീക്ഷക്ക് മേൽനോട്ടം വഹിച്ചു.


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.