സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/പ്രവർത്തനങ്ങൾ/2025-26
'''പ്രവേശനോത്സവം - 2025-26'' ''''
കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ 2025 ജൂൺ രണ്ടിന് വ്യത്യസ്ത പരിപാടികളുടെ പ്രവേശനോത്സവം ചടങ്ങ് നടന്നു. അവധിക്കാലത്തിന്റെ ആഘോഷ തിമിർപ്പിൽ നിന്ന് നവാഗതരെ വരവേൽക്കാൻ അക്ഷരമുറ്റം ഒരുങ്ങി.പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് പ്രധാന അധ്യാപിക കെ പി മിനിമോൾ ടീച്ചർ ഏവരെയും സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ റവറന്റ് ഫാദർ ആന്റണി ആലുക്ക അധ്യക്ഷതവഹിച്ച ചടങ്ങ് ,പാറളം ഗ്രാമപഞ്ചായത്ത് വികസനക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറു മായ ശ്രീ പ്രമോദ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ തെളിയിക്കാനായി നവാഗതരായ രണ്ട് വിദ്യാർത്ഥികളും കൂടെ ചേർന്നു.
വാർഡ് മെമ്പർ ശ്രീ ജൂബി മാത്യു , ശ്രീ ലിജീവ്,വേൾഡ് കോർണർ പ്രതിനിധി ശ്രീ വിൻസൻ്റ് ,പാറളം വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ശ്രീ ജേക്കബ്,PTA പ്രസിഡൻസ് എംകെ ആനന്ദൻ,പള്ളി ട്രസ്റ്റി ശ്രീ സന്തോഷ് മാടവന ,ചേർപ്പ് പോലീസ് സ്റ്റേഷൻ പ്രതിനിധി ശ്രീ സുനിൽ സാർ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ കഴിഞ്ഞവർഷം SSLC ,+2ഉന്നത വിജയം നേടിയവരെ ആദരിച്ചു.വേൾഡ് കോർണർ പ്രതിനിധികൾ വിദ്യാലയത്തിനായി തരുന്ന നോട്ടുപുസ്തകം സൗജന്യ പാഠപുസ്തക വിതരണം, പഠനോപകരണ കിറ്റ് വിതരണം, അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം, അക്കാദമിക കലണ്ടർ പ്രകാശനം, എന്നിവ യോഗം മധ്യേ നടന്നു.പ്രവേശനോത്സവം ചടങ്ങിന് MPTA പ്രസിഡൻറ് സിജാ ബൈജു നന്ദി അർപ്പിച്ചു
