ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വായനാദിനം ഉത്ഘാടനം

വായനാദിനം ഉത്ഘാടനം പ്രശസ്ത കവി ശ്രീ വിനു വേലേശ്വരം ഉത്ഘാടനം ചെയ്തു. ലഹരിയുട ലോകത്ത് നിന്ന് വായന എങ്ങിനെ തന്നെ എഴുത്തിന്റെ ലഹരിയിലേക്ക് എത്തിച്ചു എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികളുമായി പങ്കുവെച്ചു. തന്റെ കവിതാ സമാഹാരമായ ' വെയിൽ രൂപങ്ങൾ'സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വായാനദിനം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന വി കെ, വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി അനിത, ശ്രീമതി പ്രമോദിനി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി

വായനാദിനം ഉത്ഘാടനം

ആരോഗ്യ ബോധവത്കരണക്ലാസ്സ്

സമഗ്രഗുണമേന്മാ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവത്കരണ ശുചിത്വ ക്ലാസ്സ് സംഘടിപ്പിച്ചു. എണ്ണപ്പാറ പി എച്ച് സി യിലെ ശ്രീമതി രമ്യ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അധ്യാപകൻ ശ്രീ കെ വി പത്മനാഭൻ, എസ് ആർ ജി കൺവീനർ ശ്രീമതി റീന എന്നിവർ സംസാരിച്ചു.


വേസ്റ്റ് ടു ആർട്ട്

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പാഴ്വസ്തുക്കൾ വലിച്ചെറിയുന്നതിന് പകരം അവയിൽ നിന്ന് ഉപയോഗയോഗ്യമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷനുമായി സഹകരിച്ച് 'വേസ്റ്റ് ടു ആർട്ട്'പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ പാഴ്വസ്തുക്കളിൽ നിന്ന് വിവിധ കരകൗശല വസ്തുക്കൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. ഒന്നാം സ്ഥാനം- ഹൈസ്കൂൾ -അനിഖ കെ (9A), യു പി -അഗ്നിക (6A) രണ്ടാം സ്ഥാനം- ഹൈസ്കൂൾ- ശ്രീനന്ദ കെ (9B), യു പി - ദിയ ലക്ഷ്മി (5B)

പ്രമാണം:12042 wastetoart.jpg

കൃഷിമുറ്റം നല്ല പാഠം അവാർഡ്

കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബിന് ജില്ലയിലെ മികച്ച സ്കൂൾ 'കൃഷിമുറ്റ'ത്തിനായി മനോരമ നല്ല പാഠം ഏർപടുത്തിയ പുരസ്കാരം ലഭിച്ചു. ജില്ലയിലെ 32സ്കൂളുകളാണ് സ്കൂളുകളിൽ 'കൃഷിമുറ്റം'ഒരുക്കിയത്. മൂന്ന് വയലുകളിലായി അരയേക്കർ പാട്ടത്തിനെടുത്ത് നെല്ലും ഒരേക്കർ പാട്ടത്തിനെടുത്ത് പച്ചക്കറിയും കാലിച്ചാനടുക്കം സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിളയിച്ചു. കാലിച്ചാനടുക്കം ആലത്തടി തറവാട്ടുകാർ നല്കിയ സ്ഥലത്താണ് കൃഷി നടത്തിയത്.ഞാറു നടീൽ ഉൾപ്പെടെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്നാണ് നടത്തിയത്. 'ചേറിലാണ് ചോറ്'എന്ന ആശയവുമായായിരുന്നു കൃഷി. നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ശ്രീ വി കെ ഭാസ്കരൻ, ശ്രീമതി പി പ്രമോദിനി വിദ്യാർത്ഥി കോർഡിനേറ്റർമാരായ സി അനന്യ, കെ എസ് അ‍ഞ്ജന എന്നിവരാണ് നേതൃത്വം നല്കിയത്.

ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു

ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനത്തിന് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാൻ‍ഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രജനി പി ഉത്ഘാടനം ചെയ്തു. പരപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഭൂപേഷ്, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, റീന ടീച്ചർ, പ്രമോദിനി ടീച്ചർ, അബ്ദുൾ റഹിമാൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. ചെറുനാരകം, കൂവളം രാജമല്ലി ,കറിവേപ്പ്, ബ്രൈഡൽ ബൊക്ക അരളി, അരിപ്പൂവ്, ക്രോട്ട ലേറിയ (കിലുക്കിച്ചെടി), കണിക്കൊന്ന, ചെമ്പരത്തി, ചെക്കി, കാട്ടു ചെക്കി,അരിമുല്ല, ഇലമുളച്ചി, നന്ത്യാർവട്ടം, ഇലുമ്പിപ്പുളി, എരുക്ക് തുടങ്ങിയ ചെടികൾ ഉദ്യാനത്തിൽ വച്ച് പിടിപ്പിച്ചു

പരിസ്ഥിതി ദിന മത്സര വിജയികൾ

ക്വിസ് എച്ച് എസ് വിഭാഗം

ഒന്നാം സ്ഥാനം-ആര്യനന്ദ 8C രണ്ടാം സ്ഥാനം- അനിഖ കെ 9A

പോസ്റ്റർ രചന

ഒന്നാം സ്ഥാനം-അനാമിക കെ 8B രണ്ടാം സ്ഥാനം-ഇവാനിയ കെ വി 8B മൂന്നാം സ്ഥാനം - ഉണ്ണിമായ എം1 0B

ക്വിസ് യു പി വിഭാഗം

ഒന്നാം സ്ഥാനം- ദിയ ശ്രീനാഥ് 7B രണ്ടാം സ്ഥാനം- അൻവിദാ ദേവ് 6B മൂന്നാം സ്ഥാനം- കാർത്തിക് എസ് രാജ് 5C

ക്വിസ് എൽ പി വിഭാഗം

ഒന്നാം സ്ഥാനം-ശ്രീദേവ് 4B രണ്ടാം സ്ഥാനം - ദേവനന്ദ 3A മൂന്നാം സ്ഥാനം- ഇവ ഗൗരിക 4A

ചിത്രരചന( ഒന്നാം ക്ലാസ്സ് )

ഒന്നാം സ്ഥാനം - ദക്ഷ ശ്രീനാഥ് രണ്ടാം സ്ഥാനം -സ്വരലക്ഷ്മി സുനിൽ മൂന്നാം സ്ഥാനം - അനാമിക

പരിസ്ഥിതി ദിനാഘോഷം

കാലിച്ചാനടുക്കം: പരിസ്ഥിതി ക്ലബ്ബ് , സീഡ് ക്ലബ്ബ് എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് സാർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപകനും മികച്ച പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഭാസ്കരൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പിടിഎ പ്രസിഡണ്ട് ശ്രീ എ വി മധു സ്കൂളും പരിസരവും വൃത്തിയക്കേണ്ടതിനെ ക്കുറിച്ച് കുട്ടികളോട് സംവദിച്ചു. 10 A ക്ലാസ്സിലെ അനഘയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .10 A ക്ലാസ്സിലെ ശിവന്യ ബാലകൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8B ക്ലാസ്സിലെ സ്വരനന്ദയും സംഘവും പരിസ്ഥിതി ദിന ഗാനം ആലപിച്ചു. അമേയാ പ്രമോദ് പരിസ്ഥിതി ദിന പ്രസംഗവും നടത്തി.അതിനുശേഷം നടന്ന പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ പരിസ്ഥിതി ദിനാഘോഷത്തെ മികവുറ്റതാക്കി. സീനിയ ടീച്ചർ സീഡ് ബോളുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് അവർക്ക് പുതിയ അനുഭവമായി. തുടർന്ന് റീന ടീച്ചറിന്റെ നേതൃത്വത്തിൽ സീഡ് ബോളുകൾ കുട്ടികൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിച്ചു.

പരിസ്ഥിതി ദിന പ്രതിജ്ഞ

പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച്സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. . ഹെ‍ഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, പി ടി എ പ്രസിഡന്റ് ശ്രീ മധു, ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതി‍ജ്ഞ എടുത്തു. കുമാരി ശിവന്യ ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.

പരിസ്ഥിതിദിനത്തിൽ പ്ലാസ്റ്റിക് മുക്ത സമൂഹയാത്ര നടത്തി

ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് മുക്തസമൂഹ യാത്ര നടത്തി കാലിച്ചാനടുക്കം ബസ്റ്റാൻ്റ് വരെ നടത്തിയ യാത്രയുടെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരം കേഡറ്റുകൾ വൃത്തിയാക്കി. പ്ലാസ്റ്റിക് മുക്ത സന്ദേശം നൽകി .വാർഡ് മെമ്പർ നിഷ അനന്തൻ ഉദ്ഘാടനം ചെയ്തു ഹെൽത്ത് ഇൻസ്പെക്ടർ രമ്യ , ഹെഡ്മാസ്റ്റർ സന്തോഷ് , പി ടി എ പ്രസിഡൻ്റ് ഏ.വി. മധു എന്നിവർ സംസാരിച്ചു. സി പി ഒ കെ.വി. പത്മനാഭൻ, പി ടി എ അംഗം വിജയൻ ,സി.എച്ച്. ശ്രീജിത്ത്, മനോജ് , ഉണ്ണിമായ എന്നിവർ നേതൃത്വം നൽകി