ജി ബി എച്ച് എസ് എസ് ചെറുകുന്നു/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025- '26

2025- 26 അധ്യയന വർഷത്തെ ജിബിഎച്ച്എസ്എസ് ചെറുകുന്ന് പ്രവേശനോത്സവം പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെ ആരംഭിച്ചു. പ്രശസ്ത നാടക കലാകാരനും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ ശ്രീ കെ കെ സുരേഷ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ആർ ഹിരേഷ് അധ്യക്ഷത വഹിച്ചു. ശ്രീമതി ദീപ പുത്തലത്ത് (എച്ച് എം,ജി ബി എച്ച്എസ്എസ് )ചടങ്ങിന് സ്വാഗതം ആശംസിച്ചു. സി എം ഗണേശൻ (വൈസ് പ്രസിഡന്റ് കണ്ണപുരം ഗ്രാമപഞ്ചായത്ത് ), ശ്രീമതി പി വിദ്യ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീ മോഹനൻ (പഞ്ചായത്ത് അംഗം), ശ്രീമതി ഷൈജ കൊട്ടിക്കൽ (പ്രിൻസിപ്പൽ ജി.ബി.എച്ച്എസ്എസ് )ശ്രീ രഘുത്തമൻ (എസ്എംസി ചെയർമാൻ), ശ്രീ സത്യാനന്ദൻ (വികസന സമിതി കൺവീനർ), ശ്രീ ഷൈജു ഇളമ്പിലാൻ (സീനിയർ അസിസ്റ്റന്റ് ജി.ബി.എച്ച്എസ്എസ് )ശ്രീമതി ശുഭ കെ സി(സീനിയർ അസിസ്റ്റന്റ് എച്ച് എസ് )എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ശ്രീ സുധീഷ് ടി വി (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് നോട്ട്ബുക്കും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ പേനകളും വിതരണം ചെയ്തു. സ്കൂളിന്റെ സന്നദ്ധ സേനാംഗങ്ങൾ ആയ എസ് പി സി, ജെ ആർ സി വോളണ്ടിയർമാർ ചടങ്ങിൽ നേതൃത്വപരമായ പങ്കു വഹിച്ചു.


പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ജൂൺ 5 വ്യാഴാഴ്ച സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫല വൃക്ഷത്തൈ നടീൽ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ രതി അവർകൾ നിർവഹിച്ചു. ശ്രീ എം ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ശ്രീ യു പ്രസന്നൻ സ്വാഗതവും വാർഡ് മെമ്പർ ശ്രീ ഓ മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാ പി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിനീത വി, പ്രിൻസിപ്പൽ ശ്രീമതി ഷൈജ കെ, ഹെഡ്മാറ്റ് ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പുത്തലത്ത്, പിടിഎ പ്രസിഡന്റ് ശ്രീ ആർ ഹിരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ അധ്യാപിക ശ്രുതി എം പരിസ്ഥിതി ദിന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. ഈ ചടങ്ങിന് സീനിയർ അധ്യാപകൻ ദിലീപ് കുമാർ ബി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്കൂൾ തല പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കൂടാതെ ക്ലാസ് തല ക്വിസ് മത്സരവും പൂന്തോട്ട നിർമ്മാണവും നടന്നു.