ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡണ്ട്
ടി. നാസറുദീൻ സാറിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് നിർവഹിച്ചു. ഈ ചടങ്ങിൽ സാംസ്‍ക്കാരിക പ്രവർത്തകനായ ശ്രീ. സന്തോഷ് പാലാഴി വിശിഷ്‍ടാതിഥിയായിരുന്നു. സ്‍ക്കൂൾ പ്രിൻസിപ്പൽ , എസ്.എം.സി.ചെയർമാൻ, സീനിയർ അസിസ്റ്റന്റ്, സ്‍റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക ശ്രീമതി ശ്രീദേവി ടീച്ചർ കുട്ടികളോട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. 9 ബി യിലെ കുട്ടികൾ പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു സ്കൂളിലെ സീനിയർ അസിസ്റ്റൻറ് സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഔഷധത്തോട്ട തോട്ടം നിർമ്മിച്ചു കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ രചനയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി യിലെ രോഹൻ 9ബി യിലെ ആദിനാഥ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി