ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
സ്കൂൾ പ്രവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി സ്കൂളിൽ നടത്തുകയുണ്ടായി. അധ്യാപകരും സ്കൂൾ പി.ടി.എ, എം.പി.ടിഎ, മറ്റ് സന്നദ്ധപ്രവർത്തകരും ചേർന്ന് സ്കൂളും പരിസരവും വർണാഭമായി അലങ്കരിച്ചു. ചെണ്ടമേളത്തോടെയാണ് കുട്ടികളെ വരവേറ്റത്.സ്കൂൾ എസ്.പി.സി കുട്ടികൾ നവാഗതരെ സ്വാഗതം ചെയ്യാൻ പ്രവേശന കവാടത്തിലുണ്ടായിരുന്നു.സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഒരുമിച്ച് കൂടി. പ്രധാനധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ, മറ്റ് അധ്യാപകർ ,രക്ഷിതാക്കൾ, തുടങ്ങി നിരവധി പേർ കുട്ടികളുമായി സംസാരിച്ചു. പായസ വിതരണം നടത്തി. ഓസ്ക്കാർ പടയണിയുടെ ‘മരം ഒരു വരം’ പദ്ധതി പ്രകാരം സ്കൂൾ അങ്കണത്തിൽ മരങ്ങൾക്ക് ചുറ്റും ഒരുക്കിയ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം നടന്നു. പ്രധാനധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർക്ക് കുട്ടികൾ യാത്രയയപ്പ് നൽകി.
ബലിപെരുന്നാളാഘോഷം
പെരുന്നാളാഘോഷത്തിൻ്റെ ഭാഗമായി മെഹന്ദിയിടൽ മത്സരവും പെരുന്നാൾഗാനാലാപനവും നടത്തി.
ജൂൺ 5 പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതിദിനത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം വിപുലീകരിച്ചു.വാർഡ് മെമ്പർ ആയിശ ഫൈസൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സുലോചന ടീച്ചർ,പെരുവള്ളൂർ കൃഷി ഓഫീസറായ ജേക്കബ് ജോർജ്, അസിസ്റ്റൻ്റുമാരായ പ്രശാന്ത് എ.എസ്,റഈസ പി. അധ്യാപകരായ അനൂപ് മാസ്റ്റർ,ലിസി ടീച്ചർ ,മൈമൂനത്ത് ടീച്ചർ, പ്രശാന്ത് മാസ്റ്റർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രകൃതി നടത്തം നടത്തി.


