എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shafas (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താഴെ അങ്ങാടി

വടകര പഴയ നഗരത്തിലെ താഴെ അങ്ങാടി (ഡൗൺടൗൺ മാർക്കറ്റ്) ഒരുകാലത്തു ടൈപ്പ് സുൽത്താന്റെ സുഗന്ധ വ്യഞ്ജന വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു. നൂറിലധികം പാണ്ടികശാലകൾ (വെയർ ഹൗസുകൾ) ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി മലബാർ പുരാവസ്തുക്കളുടെ പ്രധാന വാണിജ്യ കേന്ദ്രമാണ് വടകര താഴെ അങ്ങാടി.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് വടകര താഴെ അങ്ങാടി. വടകര പഴയ ബസ് സ്റ്റാൻഡിൽ നിന്നും 1.5 കി.മി. ദൂരവും വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി. മി ദൂരവും സഞ്ചരിച്ചാൽ ഈ പ്രദേശത്ത് എത്തിച്ചേരാം.  

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം യു എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
  • ഗുജറാത്തി സീനിയർ ബേസിക് സ്കൂൾ
  • താഴെ പള്ളി ഭാഗം ജെ. ബി.സ്കൂൾ

ആരാധനാലയങ്ങൾ

  • വലിയ ജുമാ മസ്ജിദ്,താഴെ അങ്ങാടി
  • ചിറക്കൽ ജുമാ മസ്ജിദ്
  • അങ്ങാടി പള്ളി