സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരിങ്ങാലക്കുട

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. സംഭവബഹുലമായ പല ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ പരിവർത്തന പ്രക്രിയയുമായി ഇഴ ചേർന്നു നിൽക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്‌.ഇന്ന് സാഹിത്യലോകത്ത് പ്രശസ്‍തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ടൊവിനോ തോമസ്, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യക്കാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകളാണ്.
ഇരിങ്ങാലക്കുടയിൽ രണ്ടു സുന്ദരമായ പഴയ ക്രിസ്‍തീയ ദേവാലയങ്ങളുണ്ട്. സെന്റ് തോമസ് കത്രീഡൽ ഇതിൽ ഒന്നാണ്. ജനസംഖ്യയുടെ ഒരു വലിയ ഭാഗം ക്രിസ്‍ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്ക വിശ്വാസികളാണ് കൂടുതൽ.കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ

  • LFCHSS ഇരിങ്ങാലക്കുട
  • ഡോൺ ബോസ്‍ക്കോ ഹയർ സെക്കന്ററി സ്‍ക്കൂൾ
  • നാഷ്‍ണൽ ഹയർ സെക്കന്ററി സ്‍ക്കൂൾ
  • എസ് എൻ എച്ച എസ് എസ് ഇരിങ്ങാലക്കുട
  • ഗവ. ബോയ്‍സ് ഹയർ സെക്കന്ററി സ്‍ക്കൂൾ
  • ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‍ക്കൂൾ

ഭൂമിശാസ്ത്രം

ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ ഇരിഞ്ഞാലക്കുട (വിവക്ഷകൾ)‎ എന്ന താൾ കാണുക.

ഇരിങ്ങാലക്കുട

ഇരിഞ്ഞാലക്കുട

പട്ടണം
Nickname(s):

വരദാനങ്ങളുടെ നാട്

ഇരിങ്ങാലക്കുട

കേരളത്തിലെ സ്ഥാനം

Coordinates: 10.33°N 76.23°E
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസമ്പ്രദായം
• ഭരണസമിതി ഇരിഞ്ഞാലക്കുട നഗരസഭ
വിസ്തീർണ്ണം
• ആകെ 33.57 ച.കി.മീ.(12.96 ച മൈ)
ഉയരം 39 മീ(128 അടി)
ജനസംഖ്യ

(2011)

• ആകെ 62,521
• ജനസാന്ദ്രത 1,862/ച.കി.മീ.(4,820/ച മൈ)
ഭാഷകൾ
• ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
സമയമേഖല UTC+5:30 (IST)
Telephone code 0480
വാഹന റെജിസ്ട്രേഷൻ KL-45

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്.