ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2024-25/ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേള 2024-25
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേള 2024-25
പട്ടാമ്പി ഗവൺമെൻറ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്രോത്സവം പ്രവർത്തി പരിചയമേളയും ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച ഹെഡ്മിസ്ട്രസ് രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു, ശാസ്ത്രം ,സാമൂഹ്യ ശാസ്ത്രം മേളയിൽ കുട്ടികൾ തയ്യാറാക്കിയ മോഡലുകൾ പ്രദർശിപ്പിച്ചു. പ്രവർത്തിപരിചയം, ഗണിതം, IT മേളകളിൽ തൽസമയം മത്സരങ്ങൾ നടത്തി.ഡെപ്യൂട്ടി HM നിർമല ടീച്ചർ,SRG കൺവീനർ ജയ ടീച്ചർ, സുബീന ടീച്ചർ, രമ്യ ടീച്ചർ, സുവിധ ടീച്ചർ, രാമോഹൻ സാർ എന്നിവർ നേതൃത്വം നൽകി. ശാസ്ത്രോത്സവത്തിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു. വ്യത്യസ്ത മേഖലകളിലുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനാണ് ഇത്തരത്തിലുള്ള മേളകൾ സംഘടിപ്പിക്കുന്നത്




