ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർമാജിത സുൽത്താന
ഡെപ്യൂട്ടി ലീഡർമ‍ുഹമ്മദ് ഷാഹിദ് പി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
18-07-2024Haris k

2020-23 ബാച്ചിൽ 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്.കോവി‍ഡിന് ശേഷം പൂർണ്ണമായ രൂപത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.ലിറ്റിൽ കെെറ്റ്സി ൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകിയിട്ടുണ്ട്.അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. ഈ പരിശീലനങ്ങളുടെ റിസോഴസ് പേർസൺമാർ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു.

അമ്മമാർക്കുള്ള സെെബർ സുരക്ഷാപരിശീലനം- "അമ്മ അറിയാൻ"

2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി. ഈ ബാച്ചിൽ നിന്നും മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.മാജിത സുൽത്താനയെ സ്കൂൾ വിജയോത്സവം വേദിയിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം

2020-23 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ ഒരു പ്രധാന പ്രവർത്തനമായിരുന്നു ഡിജിറ്റൽ മാഗസിൻ.

'ബ്ല‍ൂ മ‍ൂൺ' എന്ന പേരിൽ തയ്യാറാക്കിയ ഇ മാഗസിൻ ഏറെ ശ്രദ്ധിക്കപ്പെട്ട‍ു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെയു മറ്റ് ഇതര കുട്ടികളുടെയുമെല്ലാം രചനകൾ കൊണ്ട് സമ്പന്നമാണ് ബ്ല‍ൂ മ‍ൂൺ. മാഗസിൻെറ പ്രകാശനം സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ