2022-23 വരെ2023-242024-25


അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി നാഷണൽ സർവീസ് സ്കീം (VHSE വിഭാഗം) ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.വിദ്യാലയത്തിലെ ബയോളജി അധ്യാപികയായ ദിയ.വി.കെ കുട്ടികൾക്ക് യോഗ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും നൽകി.ചടങ്ങിൽ അധ്യാപകരായ റീജ.കെ .വി , നുസൈബ .സി എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം വില്യാപ്പള്ളി: വില്യാപ്പള്ളി എം. ജെ വൊക്കേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു.


ഏകദിന ക്യാമ്പ്

 
പൂളക്കണ്ടി മുരളി ഉദ്ഘാടനംചെയ്യുന്നു

ഏകദിന ക്യാമ്പ് എം . ജെ വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ വില്ല്യാപ്പള്ളി ( വി.എച്ച് എസ് വിഭാഗം) നാഷണൽ സർവ്വീസ് സ്കീം ഏക ദിന ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പതാക ഉയർത്തലിന് ശേഷം ന്യൂസ് പേപ്പർ ചലഞ്ച് പ്രോഗ്രാം (ആരാദ്യം ) വളണ്ടിയർ ലീഡറിൽ നിന്ന് പത്രം സ്വീകരിച്ചു കൊണ്ട് പ്രിൻസിപാൾ മുഹമ്മദലി വാഴയിൽ  ഉദ്ഘാടനം ചെയ്തു . ട്രെയിനർ  റാഷിദ് ഒ.പി യുടെ നേതൃത്വത്തിൽ  ലൈഫ് സ്കിൽ എനർജി സെഷൻ പോഗ്രാം (സ്വായത്തം) നടന്നു ആരാദ്യം പൊജക്ടിൻ്റെ ഭാഗമായുള്ള ബഡ്സ് സ്കൂൾ പരിസര ശുചീകരണം ബഹുമാനപ്പെട്ട വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ പൂളക്കണ്ടി മുരളി ഉദ്ഘാടനം ചെയ്തു. "ഒരു വീട്ടിൽ ഒരു കറിവേപ്പ് "  പദ്ധതിയുട ഉദ്ഘാടനവും  ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡൻ് നിർവ്വഹിച്ചു.


പുരസ്ക്കാരം

 

കോഴിക്കോട് ജില്ല ഹയർസെക്കൻഡറി വിഭാഗം എൻ എസ് എസ്  നൽകുന്ന ജില്ലയിലെ മികച്ച യൂണിറ്റുകൾക്കുള്ള പുരസ്കാരത്തിന് വില്യാപ്പള്ളി എം ജെ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്   തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

ഇന്ന് കോഴിക്കോട് വെച്ച് നടക്കുന്ന പരിപാടിയിൽ പ്രോഗ്രാം ഓഫീസർ സജീന ടീച്ചറും എൻഎസ്എസ് വിദ്യാർത്ഥികളും പുരസ്കാരം ഏറ്റുവാങ്ങും