ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024-25

പ്രവേശനോത്സവം മുല്ലൂർ വാർഡ് കൗൺസിലർ ശ്രീമതി ഓമന അവർകളും ഒന്നാം ക്ലാസ്സുകാരിൽ ആദ്യം അഡ്മിഷൻ എടുത്ത അദിതിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അക്ഷരദീപം തെ ളിച്ചു. അക്ഷരക്കിരീടവും മധുരവും നൽകി നവാഗതരെസ്വാഗതം ചെയ്തു. യോഗത്തിൽ SMC ചെയർമാൻ ശ്രീ. നിനു അധ്യക്ഷനായിരുന്നു. HM സ്വാഗതം ആശംസിച്ചു


ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ നാലാം ക്ലാസിലെ അലീന ചൊല്ലിക്കൊടുത്തു മൂന്നാം ക്ലാസിലെ അശ്വിൻ എ ബിനു പ്രഭാഷണം നടത്തി

എല്ലാ ക്ലാസിലും പോസ്റ്റർ രചന ക്വിസ് എന്നിവ സംഘടിപ്പിച്ചു പരിസ്ഥിതി ദിനം പാട്ടുകൾ പാടി

വീടുകളിലും കുട്ടികൾ വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു സ്കൂളിൽ ശ്രീ മോഹനന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ വൃക്ഷത്തൈകൾ എന്നിവ നട്ടുപിടിപ്പിച്ചു

വായനാദിനം 2024

2024ലെ വായനാ വാര പ്രവർത്തനങ്ങൾ കവിയും ചിത്രകാരനുമായ ശ്രീ മണികണ്ഠൻ മണലൂർ ഉദ്ഘാടനം ചെയ്തു യോഗത്തിൽ എച്ച് എം ശ്രീമതി അനന്ത പത്മജ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. ജവഹർസ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ഈ യോഗത്തിൽ ഗ്രന്ഥശാല അംഗങ്ങളായ ശ്രീ ചന്ദ്രമോഹൻ ശ്രീ അഭിജിത്ത് ശ്രീ വിജയകുമാർ എന്നിവർ പങ്കെടുത്തു