ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയിൽ എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ

പ്രസിദ്ധ സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ തന്റെ അഷ്ടമുടി സന്ദർശനത്തിനിടെ സ്കൂൾ സന്ദർശിച്ചു. ഭാഷാപോഷിണി സബ് എഡിറ്റർ രാമാനുജം, ഫോട്ടോഗ്രാഫർ ജിമ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്കൂളിനെക്കുറിച്ചും സ്കൂൾ സംഘടിപ്പിച്ച കായൽപ്പെരുമ എന്ന പരിപാടിയെക്കുറിച്ചും മനോരമ ഫാസ്റ്റ് ട്രാക്ക് മാസികയുടെ മേയ് ലക്കത്തിൽ ഇവരുടെ നാവുകൾ രുചിയുടെ വാഹനങ്ങൾ അദ്ദേഹം വിശദമായി എഴുതി.

പ്രമാണം:41409 fast track article exerpt.jpg

പ്രാക്കുളം

"അഷ്ടമുടി തീരത്തെ ചരിത്രമുറങ്ങുന്ന പ്രാക്കുളം ഗ്രാമം. അവിടത്തെ ഗവ. എൽ.പി.സ്കൂളിലെ ഹെഡ്മാസ്റ്റർ എന്റെ ആത്മസുഹൃത്താണ്‌ കണ്ണൻ ഷൺമുഖം. നൂറ്റാണ്ടോളമായി കൊല്ലത്തു തുടരുന്ന ഷൺമുഖം സ്‌റ്റുഡിയോ കണ്ണന്റേതാണ്‌. യൗവനകാലത്ത്‌ ഞങ്ങളൊരുപാട യാത ചെയ്തിട്ടുണ്ട്‌. കണ്ണന്റെ സ്കൂളിൽ കാത്തിരുന്നു. അൽപം ഔദ്യോഗികകാര്യം. അതു തീർത്ത്‌ അദ്ദേഹം വന്നു.

അഷ്ടമുടിയുടെ തീരങ്ങളിൽ നാരായണഗുരുവും പട്ടമ്പിസ്വാമിയും കുമാരനാശാനുമൊക്കെ വന്നു താമസിച്ചിരുന്ന കാലത്തെക്കുറിച്ചും ഇടങ്ങളെക്കുറിച്ചുമാണ്‌ കണ്ണൻ യാത്രയിൽ സംസാരിച്ചത്‌.

കണ്ണന്റെ സ്‌കൂളിലെ വിദ്യാർഥികൾ മിക്കവരും കായൽമത്സ്യത്തൊഴിലാളികളുടെ മക്കളാണ്‌. അതിനാൽ കണ്ണൻ ഈയിടെ സ്‌കുളിൽ അത്യപൂർവമായ ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടികളോടു പറഞ്ഞു:

ഇന്ന ദിവസം, നിങ്ങളുടെ അച്ഛനോ ബന്ധുക്കളോ പിടിച്ച പലയിനം മീനുകളിൽ ഓരോന്നിനെ സാംപിളായി കൊണ്ടുവരിക. അതിന്റെ പേർ, മറ്റു പ്രാദേശിക വിവരങ്ങൾ ചോദിച്ചു കുറിച്ചുകൊണ്ടുവരണം. അഷ്ടമുടിമീനുകൾ നിരന്നു, വലിയ നാട്ടറിവ്‌. അഷ്ടമൂുടിക്കായലിന്റെ പുത്രൻ കവി കുരീപ്പുഴ ഉദ്ഘാടകനായി ഓടിവന്നു."

റേഡിയോ ബെൻസിഗർ ജില്ലാനൂൺ മീൽ ഓഫീസറുമായുള്ള അഭിമുഖം

പ്രമാണം:41409 interview radio benziger.png

റേഡിയോ ബെൻസിഗർ എഫ് എം അഭിമുഖത്തിൽ ജില്ലാനൂൺ മീൽ ഓഫീസർ സെയ്ഫുദ്ദീൻ സാർ സ്കൂൾ സംഘടിപ്പിച്ച കായൽപ്പെരുമ എന്ന പരിപാടിയെ പരാമർശിച്ചു സംസാരിച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ (വീഡിയോ)

മുന്നൊരുക്കങ്ങൾ

പിറ്റിഎ പൊതുയോഗം

പുതിയ കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കൽ

പ്രവേശനോത്സവം

എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം

പരിസ്ഥിതി ദിനം

വായനാദിനം